യാംബു: വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം മൂലം നിര്യാതയായ മലപ്പുറം വേങ്ങര അരീകുളം സ്വദേശിനി പാത്തുമ്മു (63) വിന്റെ മൃതദേഹം യാംബുവിൽ ഖബറടക്കി. യാംബു ടൗൺ മസ്ജിദ് ജാമിഅഃ കബീറിൽ ചൊവ്വാഴ്ച മഖ്രിബിന് ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിലും ശേഷം ‘മഖ്ബറ ശാത്തിഅ:’യിൽ നടന്ന ഖബറടക്കത്തിലും യാംബുവിലെ സാമൂഹ്യ, സാംസ്കാരിക സംഘടന നേതാക്കളും മലയാളി സമൂഹവും സ്വദേശികളും അടക്കം ധാരാളം ആളുകൾ പങ്കെടുത്തു.
ഫെബ്രുവരി 14 ന് ഉംറ വിസയിൽ സൗദിയിലെത്തിയ അവർ ഉംറയും മദീന സന്ദർശനവുമെല്ലാം പൂർത്തിയാക്കി യാംബുവിൽ അക്കൗണ്ടന്റായ മകൻ ടി. ഷറഫുദ്ദീന്റെ വസതിയിൽ വെച്ചായിരുന്നു ഹൃദയാഘാതം മൂലം മരിച്ചത്. മേയ് 12 ന് നാട്ടിലേക്ക് തിരിച്ചു പോകാൻ പാത്തുമ്മു വിമാന ടിക്കറ്റ് എടുത്തിരുന്നു. മൂന്നാമത്തെ മകൻ ശംസുദ്ദീൻ നാട്ടിലാണ്. മരുമക്കൾ: നസ്റീന, ബുഷ്റ. സഹോദരങ്ങൾ: കുഞ്ഞീതുട്ടി, മൊയ്തീൻ കുട്ടി, അബ്ദുൽ കരീം, സൈനബ. മരണാന്തരനടപടികൾ പൂർത്തിയാക്കാൻ യാംബുവിലെ സി.സി.ഡബ്ല്യു.എ അംഗങ്ങളായ മുസ്തഫ മൊറയൂർ, ശങ്കർ എളങ്കൂർ തുടങ്ങിയവരും മറ്റു സാമൂഹിക സംഘടന പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.