ജിദ്ദ: സൗദിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ദേശീയ കാമ്പയിൻ ആരംഭിച്ചു. സൗദി അതോറിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡേറ്റ (സദ്യ) അടുത്തിടെ പുറത്തിറക്കിയ ഇഹ്സാൻ പ്ലാറ്റ്ഫോമിലൂടെയാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ പണ്ഡിതരും മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസ് രംഗെത്ത പ്രമുഖരും സംബന്ധിച്ചു. കാമ്പയിൻ റമദാനിലുടനീളം തുടരും. ജീവകാരുണ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഇഹ്സാൻ പ്ലാറ്റ്ഫോമിെൻറ പങ്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
സംഭാവനകളെ പ്രോത്സാഹിപ്പിക്കുക, സർക്കാൻ ഏജൻസികളുമായും വിവിധ സർക്കാൻ മേഖലയുമായും സൗദി അതോറിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെ പങ്ക് സജീവമാക്കുക, ലാഭേച്ഛയില്ലാത്ത മേഖലയെ ശാക്തീകരിക്കുക, ചാരിറ്റബിൾ വികസന പ്രവർത്തനങ്ങളുടെ വിശ്വാസ്യതയും സുതാര്യതയും വർധിപ്പിക്കുക, സാമൂഹിക സേവന രംഗത്ത് സ്വകാര്യമേഖലയുടെ ഉത്തരവാദിത്തം ബോധ്യപ്പെടുത്തുക തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ട്.
ഇഹ്സാൻ പ്ലാറ്റ്ഫോം വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് രണ്ടുകോടി റിയാലും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഒരു കോടി റിയാലും സംഭാവന നൽകി.ഇഹ്സാൻ പ്ലാറ്റ്ഫോം വഴി ദേശീയ കാമ്പയിൻ ആരംഭിച്ച ഉടനെയാണ് സൽമാൻ രാജാവും കിരീടാവകാശിയും പദ്ധതിയിലേക്ക് ഇത്രയും തുക സംഭാവന നൽകിയത്. സംഭാവനക്ക് സൽമാൻ രാജാവിനും കിരീടാവകാശിക്കും സദ്യ മേധാവി ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാമിദി നന്ദി രേഖപ്പെടുത്തി. പൗരന്മാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിലും നന്മകളുടെ മാർഗത്തിൽ ചെലവഴിക്കുന്നതിലും ഭരണാധികാരികളുടെ താൽപര്യം സ്ഥിരീകരിക്കുന്നതാണ് ഉദാരമായ സംഭാവനകളെന്ന് സദ്യ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.