ജിദ്ദ: രണ്ടാഴ്ച മുമ്പ് ശസ്ത്രക്രിയക്ക് വിധേയമാക്കിയ ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ സൽമയേയും സാറയേയും ശസ്ത്രക്രിയ സംഘത്തലവൻ ഡോ. അബ്ദുല്ല അൽ റബീഅ സന്ദർശിച്ചു. വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരമായതിന് ശേഷം റിയാദിലെ കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ കഴിയുന്ന ഈജിപ്ഷ്യൻ ഇരട്ടകളുടെ ആരോഗ്യസ്ഥിതി ഡോ. റബീഅ പരിശോധിച്ചു.
ഇരട്ടക്കുട്ടികളെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിെൻറ പ്രയത്നങ്ങളെ അഭിനന്ദിക്കുകയും കുട്ടികൾ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. തലയുടെ ഭാഗം പങ്കിട്ട സൽമ, സാറ എന്നി സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ കഴിഞ്ഞ മാസം 22 നാണ് നടന്നത്. വിജയകരമായ ശസ്ത്രക്രിയക്ക് മേൽനോട്ടം നൽകിയത് ഡോ. റബീഅയുടെ മേൽനോട്ടത്തിലുള്ള 31 അംഗ സൗദി മെഡിക്കൽ സംഘമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.