റിയാദ്: ഖത്തർ സംസ്കൃതിയുടെ ഏഴാമത് സി.വി. ശ്രീരാമൻ സ്മാരക കഥാപുരസ്കാരം നേടിയ ബീനയെ റിയാദ് ചില്ല സർഗവേദി അഭിനന്ദിച്ചു.ചില്ലയിലെ അംഗം കൂടിയായ ബീനയുടെ 'സെറാമിക് സിറ്റി' എന്ന ചെറുകഥയാണ് പുരസ്കാരത്തിന് അർഹമായത്. കാഞ്ഞങ്ങാട് സ്വദേശിനിയായ ബീന 19 വര്‍ഷമായി സൗദി അറേബ്യയിൽ അധ്യാപികയാണ്. ഇപ്പോൾ റിയാദ് ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലെ സീനിയർ സെക്കൻഡറി അധ്യാപികയായി ജോലി ചെയ്യുന്നു. തീരെ ചെറിയ ചിലര്‍ ജീവിച്ചതിെൻറ മുദ്രകള്‍, ഒസ്സാത്തി എന്നീ നോവലുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.