റിയാദ്: ആക്രമണങ്ങൾ മൂലം ഫലസ്തീനിലെ നമ്മുടെ സഹോദരങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കിടയിലാണ് ഈ വർഷത്തെ റമദാൻ എത്തുന്നത് എന്നത് വേദനാകരമാണെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. റമദാൻ വ്രതാരംഭവുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിലാണ് രാജാവ് ഹൃദയം തുറന്നത്. ഫലസ്തീൻ ജനതക്കെതിരെ അരങ്ങേറുന്ന ഈ ക്രൂരമായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കേണ്ടതിെൻറ ആവശ്യകതയെ ഞങ്ങൾ ഊന്നിപ്പറയുന്നു.
അത്യധികം വേദനാകരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഞങ്ങളുടെ ഫലസ്തീൻ സഹോദരങ്ങളെ ഓർത്ത് വേദനിക്കാതെ ഒരു നിമിഷവും കടന്നുപോകുന്നില്ല. ലോകം ഇത് കണ്ണുതുറന്ന് കാണണം. അവരുടെ ദുരിതമകറ്റാൻ സുരക്ഷിതവും മാനുഷികവുമായ ദുരിതാശ്വാസ ഇടനാഴികൾ തുറക്കണമെന്നും ആവശ്യപ്പെടുകയാണ്.
അനുഗ്രഹീതമായ റമദാൻ മാസത്തിെൻറ വരവിൽ നാം നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. കരുണയുടെയും പാപമോചനത്തിെൻറയും നരകാഗ്നിയിൽ നിന്നുള്ള മോചനത്തിെൻറയും മാസത്തിൽ എത്താൻ സാധിച്ചതിന് നാം അല്ലാഹുവിന് നന്ദി പറയുന്നു. വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചും റമദാൻ നോമ്പെടുക്കുകയും ആചരിക്കുകയും ചെയ്യുന്നവരിൽ നമ്മളെയും നിങ്ങളെയും അല്ലാഹു ഉൾപ്പെടുത്തട്ടെ.
പുണ്യമാസമായ റമദാൻ ആഗതമായ ഈ വേളയിൽ രാജ്യത്തെ പൗരന്മാർക്കും വിദേശ താമസക്കാർക്കും ലോകമുസ്ലീങ്ങൾക്കും എല്ലാ മനുഷ്യർക്കും ആശംസകൾ നേരുന്നു എന്നും സൽമാൻ രാജാവ് സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.