ജിദ്ദ: സൗദി അറേബ്യയിൽ കൺസൾട്ടിങ് മേഖലയും തൊഴിലുകളും സ്വദേശിവൽക്കരിക്കുമെന്ന് മാനവ വിഭവശേഷി -സാമൂഹിക വികസന മന്ത്രി അഹ്മദ് അൽറാജിഹി പ്രഖ്യാപിച്ചു.
ധനമന്ത്രാലയം, ലോക്കൽ കണ്ടൻറ് അതോറിറ്റി, സ്‌പെൻഡിങ് എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് കൺസൾട്ടിങ് രംഗവും ആ മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
സ്വദേശി സ്ത്രീ-പുരുഷന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തവും നിലവാരവും ഉയർത്തുക, സാമ്പത്തിക വ്യവസ്ഥിതിയിൽ അവരുടെ സംഭാവന വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണിതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.