ജിദ്ദ: കലിംഗ യൂനിവേഴ്സിറ്റിയിൽനിന്ന് ഫിനാൻഷ്യൽ മാനേജ്മെൻറിൽ ഡോക്ടറേറ്റ് നേടിയ സൗദി പ്രവാസികളായ ഫിറോസ് ആര്യൻതൊടികയെയും അതേ യൂനിവേഴ്സിറ്റിയിൽനിന്ന് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ഭാര്യ വി.പി. സമീനയെയും ഗ്ലോബൽ ഏറനാട് മണ്ഡലം കെ.എം.സി.സി ആദരിച്ചു. എടവണ്ണ സീതി ഹാജി സൗധത്തിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡൻറും എടവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറുമായ വി.പി. അഹമ്മദ്കുട്ടി മദനി ഇരുവർക്കും ഫലകം നൽകി. സൗദിയിലെ ജോലിക്കിടയിലും കോവിഡ് പ്രതിസന്ധിയിൽ തളരാതെ കിട്ടിയ ഒഴിവുസമയം വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തിയതാണ് തങ്ങളുടെ വിജയത്തിന് നിദാനമെന്ന് ഫിറോസ് പറഞ്ഞു.
സി.എച്ച്. മുഹമ്മദ് കോയ കണ്ട സ്വപ്നപൂർത്തീകരണമാണ് ഇത്തരം പരിശ്രമങ്ങൾ എന്ന് വി.പി. സമീനയും അഭിപ്രായപ്പെട്ടു. കെ.എം.സി.സി നേതാക്കളായ എം.സി. മാലിക്ക്, റഹ്മത്തുല്ല (കുട്ടൻ) അരീക്കോട്, സക്കീർ എടവണ്ണ, യൂസുഫ്, പി. ഗഫൂർ, ഹംസ ചെമ്മല തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി സ്വാഗതവും കെ.സി. ഫൈസൽ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.