മനാമ: മുഖ്യമന്ത്രി പിണറായി വിജയെൻറ വിശ്വാസ്യതയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സമ്മാനിച്ചതെന്ന് പ്രമുഖ വ്യവസായിയും ആർ.പി ഗ്രൂപ് ചെയർമാനുമായ രവി പിള്ള. എന്ത് പ്രശ്നം വന്നാലും താൻ ഒപ്പമുണ്ടെന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. കോവിഡ് മഹാമാരി നാടിനെ പിടിച്ചുലക്കുേമ്പാൾ ജനങ്ങൾക്കുവേണ്ട സൗകര്യങ്ങളൊരുക്കി അദ്ദേഹം ഒപ്പമുണ്ടായിരുന്നു.
ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ സംരക്ഷകനായി പിണറായി വിജയനെ കാണാൻ കഴിഞ്ഞു. സംസ്ഥാനത്ത് വികസനം ഉണ്ടാകണമെന്നും യുവജനങ്ങൾക്ക് ജോലി ലഭിക്കണമെന്നും ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. അതിനുവേണ്ടി അദ്ദേഹം ആത്മാർഥമായി പരിശ്രമിച്ചു. കേരളത്തെ വ്യവസായങ്ങളുടെ നഗരമാക്കി മാറ്റണമെന്ന അദ്ദേഹത്തിെൻറ ആഗ്രഹം രണ്ട് വർഷത്തിനകം നടപ്പാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും കേരളവും കോവിഡ് -19 സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയമാണ് ഇപ്പോൾ. എല്ലാ വിഭാഗം ജനങ്ങളും പ്രവാസികളും ഒരുമിച്ചുനിന്ന് ഇന്ത്യയെയും കേരളത്തെയും സാമ്പത്തികമായും മറ്റ് തരത്തിലും സഹായിക്കാൻ മുന്നോട്ടുവരണമെന്നും രവി പിള്ള അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.