മുജീബ് കളത്തില്‍ (പ്രസിഡന്റ്), സുബൈർ ഉദിനൂർ (ജന. സെക്രട്ടറി), നൗഷാദ് ഇരിക്കൂർ (ട്രഷറര്‍)

ദമ്മാം മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ

ദമ്മാം: സൗദി ദമ്മാമിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ദമ്മാം മീഡിയ ഫോറം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാം റോയൽ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പ്രസിഡന്റായി മുജീബ് കളത്തിൽ (ജയ്‌ഹിന്ദ്‌) ജനറൽ സെക്രട്ടറി സുബൈർ ഉദിനൂർ (24 ന്യൂസ്), ട്രഷറർ നൗഷാദ് ഇരിക്കൂർ (മീഡിയവൺ ). വൈസ്‌ പ്രസിഡൻറ്റ് മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സിറാജ്) ജോയിന്റ് സെക്രട്ടറി പ്രവീൺ (കൈരളി) എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞടുത്തു.

ഹബീബ് ഏലംകുളം, സാജിദ് ആറാട്ടുപ്പുഴ, പി.ടി അലവി എന്നിവരാണ് രക്ഷാധികാരികൾ. ഓഡിറ്ററായി സിറാജുദ്ധീൻ വെഞ്ഞാറമൂടിനെയും ചുമതലപ്പെടുത്തി. പി.ടി അലവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വാർഷിക ജനറൽ ബോഡി യോഗം രക്ഷാധികാരി ഹബീബ് ഏലംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജിദ് ആറാട്ടുപ്പുഴ അധ്യക്ഷത വഹിച്ചു. കൂട്ടായ്‌മക്ക് കീഴിൽ വിവിധ പരിപാടികൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംഘടിപ്പിക്കാൻ സാധിച്ചതായി ജനറൽ സെക്രട്ടറി സിറാജുദ്ധീൻ വെഞ്ഞാറമൂട് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വിശദീകരിച്ചു.

ആനുകാലികവും പ്രസക്തവുമായ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സന്ദർഭങ്ങളിൽ മാധ്യമ സെമിനാറുകൾ, നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ വിവിധ രാഷ്ട്രീയ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ സംവാദം, ഡെസേർട്ട് ക്യാമ്പ് തുടങ്ങിയ പരിപാടികളും ഒപ്പം ആലപ്പുഴ ഹരിപ്പാട് സബർമതി സ്‌പെഷ്യൽ സ്‌കൂളിന് ധനസഹായം നൽകാനും സാധിച്ചതായി റിപ്പോർട്ടിൽ വിശദീകരിച്ചു. ട്രഷറർ മുജീബ് കളത്തിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അഷ്‌റഫ് ആളത്ത് (ചന്ദ്രിക), ലുഖ്‌മാൻ വിളത്തൂർ (മനോരമ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലുഖ്‌മാൻ സ്വാഗതവും സുബൈർ നന്ദിയും പറഞ്ഞു.

Tags:    
News Summary - The Dammam Media Forum has elected its office bearers for the new year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.