ബുറൈദ: ഉംറ നിർവഹിക്കുന്നതിനായി കുവൈത്തിൽ നിന്ന് വരവേ റിയാദ്-മദീന എക്സ്പ്രസ് റോഡിൽ അൽ ഖസീം പ്രവിശ്യയിൽപെട്ടനബഹാനിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച രാജസ്ഥാൻ ഉദയ്പൂർ സ്വദേശികളുടെ മൃതദേഹങ്ങൾ ഖബറടക്കി.
ഷെമീം ഫക്രുദീൻ (56), അബ്ബാസ് മുസ്തഫ ബില്ലാഹ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച അൽറസ്സിൽ ഖബറടക്കിയത്. അടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന 12 പേരടങ്ങുന്ന സംഘം മൂന്ന് വാഹനങ്ങളിലായാണ് ഉംറ നിർവഹിക്കുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ച കുവൈത്തിൽ നിന്ന് പുറപ്പെട്ടത്. ഇതിലൊരു
വാഹനമാണ് അപകടത്തിൽ പെട്ടത്. ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെൽഫെയർ വിങ്ങും , അൽ റാസ്സ് ഏരിയ കമ്മിറ്റിയും ചേർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
അപകട ദിവസം മുതൽ യാത്രാ സംഘത്തിന് വേണ്ട എല്ലാ സഹായങ്ങളുമായി കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയും അൽറസ്സ് ഏരിയ നേതാക്കളായ ഷുഹൈബ്, യാക്കൂബ്, ശിഹാബ്, റിയാസ്, ഫസൽ, ഫിറോസ് എന്നിവരും രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.