റിയാദ്: പ്രവാസികൾ സൗദി അറേബ്യയിൽ ചിത്രീകരിച്ച 'സലാമത്ത് റസൂലുല്ല' ഇസ്ലാമിക് ഭക്തി ഗാനം വിഡിയോ ആൽബം റിലീസ് ചെയ്തു. റിയാദ് മലസ് അൽമാസ് ഹാളിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പളയും അബ്ദുൽ സലീം ആർത്തിയിലും ചേർന്ന് പ്രകാശനം നിർവഹിച്ചു.
ഷംനാദ് കരുനാഗപ്പള്ളി സ്വിച്ചോൺ കർമം നിർവഹിച്ചു. ബാലു കുട്ടൻ, ശിഹാബ് കൊട്ടുകാട്, ഷാരോൺ ഷരീഫ്, അലക്സ് കൊട്ടാരക്കര, നസീർ, ഹനീഫ്, ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, അയ്യൂബ് കരൂപ്പടന്ന, സത്താർ ഓച്ചിറ, നിസാർ പള്ളിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ സലാമത്ത് റസൂലുല്ല വിഡിയോ ആൽബത്തിെൻറ അണിയറ പ്രവർത്തകരെ ആദരിച്ചു.
രാജേഷ് ഗോപാൽ, ജയൻ മാവിള, തങ്കച്ചൻ വർഗീസ്, ഷാൻ പെരുമ്പാവൂർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഷഫീക്ക് പൂര കുന്നിൽ അവതാരകനായിരുന്നു. am videos എന്ന യൂട്യൂബ് ചാനലിലാണ് ആൽബം റിലീസ് ചെയ്തത്. പ്രവാസിയായ അബ്ദുൽ സലീം ആർത്തിയിൽ നിർമിച്ച് പ്രവാസി ഗായിക ഷബാന അൻഷാദ് സംവിധാനം ചെയ്ത് ആലപിച്ച വിഡിയോ ആൽബത്തിെൻറ സംഗീതവും രചനയും നിർവഹിച്ചത് മൻസൂർ കിളിനാകോഡാണ്. നബീൽ കൊണ്ടോട്ടി ഓർക്കസ്ട്രയും അൻഷാദ് ഫിലിം ക്രാഫ്റ്റ് കാമറയും എഡിറ്റിങ്ങും നിർവഹിച്ചു. ഷഫീക്ക് പുരക്കുന്നിലാണ് പ്രൊഡക്ഷൻ കൺട്രോളർ. ജോസ് കടപ്പനാട്, മിസ്‌ജാദ് സാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഷമീർ കല്ലിങ്കൽ, ജംഷാദ് തുവ്വൂർ എന്നിവർ വിഡിയോ ആൽബത്തിൽ അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.