ദമ്മാം: ഈ വർഷത്തെ വയലാർ അവാർഡ് നേടിയ ബെന്യാമിെൻറ 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന പുസ്തകം സൗദി മലയാളി സമാജം ചർച്ച ചെയ്തു. വർത്തമാന സാഹിത്യ ഇടങ്ങളെ അറിയുകയും പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമാജം സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയായ സാഹിതീയത്തിെൻറ ഭാഗമായിരുന്നു പുസ്തക ചർച്ച. എഴുത്തുകാരനും അദ്ദേഹത്തിെൻറ വിവിധ കൃതികളും ഒപ്പം ചർച്ചചെയ്യുന്ന പുസ്തകത്തിെൻറ ൈവവിധ്യങ്ങളും വിശദമായി പ്രതിപാദിക്കപ്പെട്ട ചർച്ച ഏറെ ആസ്വാദ്യകരമായ അനുഭവമാണ് അംഗങ്ങൾക്ക് സമ്മാനിച്ചത്. സാജിദ് ആറാട്ടുപുഴ, ഷനീബ്, ഡോ. സിന്ധു ബിനു എന്നിവർ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി.
ഇതുവരെ പുസ്തകം വായിക്കാത്തവർക്കും അതിെൻറ താളുകളിലൂടെ കടന്നുപോകുന്ന അനുഭവം പകരാൻ പുസ്തകം പരിചയപ്പെടുത്തിയവർക്കായി. തുടർന്ന് നടന്ന ചർച്ച പുസ്തകത്തെ ഒാരോ വായനക്കാരനും എങ്ങനെ സമീപിക്കുന്നു എന്നത് പ്രകടമാക്കുന്നതായി. നാല് പതിപ്പുകളായി വിഭജിക്കപ്പെട്ട ഒരു ചരിത്രത്തിെൻറ രണ്ടാം ഭാഗമായിട്ടാണ് ബെന്യാമിൻ മാന്തളിരിെൻറ കമ്യൂണിസ്റ്റ് വർഷങ്ങൾ എഴുതിയിട്ടുള്ളത്. യാഥാസ്ഥിതിക മതബോധ സമൂഹത്തിനിടയിലേക്ക്, പുരോഗമന രാഷ്ട്രീയ ആശയം എത്തപ്പെടുന്നതിെൻറ സങ്കീർണതയും എല്ലാ ആശയ സംഹിതകൾക്കും സംഭവിക്കാവുന്ന മൂല്യച്യുതികളുമെല്ലാം നിരവധി മനോഹരമായ സംഭവങ്ങളിലൂടെ ഇൗ പുസ്തകത്തിൽ എഴുത്തുകാരൻ പറഞ്ഞുവെക്കുന്നുണ്ട്.
മാന്തളിർ ഗ്രാമാന്തരീക്ഷത്തെ മനോഹരപ്രമേയമാക്കിയ നോവലിെൻറ അവതരണമികവ് ചർച്ചയിൽ എടുത്തുപറയപ്പെട്ടു. ചരിത്രത്തോടും വർത്തമാനകാല രാഷ്ട്രീയത്തോടും ആഭിമുഖ്യമുള്ള ഏതൊരാൾക്കും വിഷയഗൗരവം വിടാതെ ആക്ഷേപഹാസ്യത്തിെൻറ രസച്ചരടിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം ഹൃദ്യമായ വായനാനുഭവം പകരുമെന്ന് പുസ്തകചർച്ച അഭിപ്രായപ്പെട്ടു. മാലിക് മഖ്ബൂൽ, അസ്ഹറുദ്ദീൻ, ജേക്കബ് ഉതുപ്പ്, ബിനു കെ. കുഞ്ഞ്, സഹീർ കുണ്ടറ, ഹബീബ് അമ്പാടൻ, ആസിഫ് താനൂർ അനീഷ്, പ്രകാശ്, ഖദീജ ഹബീബ്, ലതിക പ്രകാശ്, ഹുസ്ന ആസിഫ്, നിമിഷ എന്നിവർ ചർച്ചയിൽ പെങ്കടുത്തു. അസ്ഹർ കവിത ആലപിച്ചു. ബിനു സ്വാഗതവും നജ്മുന്നിസ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.