റിയാദ്: കഴിഞ്ഞ നാലു വർഷമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ, റിയാദിലെ വലിയ കൺസ്ട്രക്ഷൻ കമ്പനിയിലെ ഇന്ത്യക്കാരായ 135 തൊഴിലാളികൾ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് നടത്തിയ നിയമപോരാട്ടത്തിനും സഹായത്തിനുമൊടുവില് നടണഞ്ഞു. കമ്പനിയുടെ പ്രവർത്തനം നിർത്തലാക്കി സ്പോൺസർ ജർമനിയിലേക്കും മാനേജർമാർ അവരവരുടെ നാടുകളിലേക്കും പോയതോടെ തൊഴിലാളികൾ തീർത്തും നിസ്സഹായരായി. വിഷയം സാമൂഹിക പ്രവർത്തകന് സുരേഷ് ശങ്കറിെൻറ ശ്രദ്ധയിൽപെട്ടു. തുടർന്ന് ജീവകാരുണ്യ സംഘടനയായ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് പ്രസിഡൻറ് അയൂബ് കരൂപ്പടന്ന, മാധ്യമ പ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂരുമായി കമ്പനിയിലെത്തി തൊഴിലാളികളുമായി സംസാരിച്ച് എംബസിയുടെ ശ്രദ്ധയിൽപെടുത്തി. എംബസിയുടെ സഹായത്തോടെ നിയമനടപടികൾ സ്വീകരിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ മൂന്നര വർഷമായി തൊഴിലാളികൾക്കുവേണ്ട ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ എല്ലാം ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ അംഗങ്ങളും ലുലു ഹൈപ്പർ മാർക്കറ്റിലെ സ്റ്റാഫുകളും ചേർന്ന് നൽകുകയായിരുന്നു. നയമ സഹായങ്ങൾക്കായി എംബസിയിൽനിന്ന് രാജേന്ദ്രൻ, ഗംഭീർ, ഹരിപിള്ള എന്നിവർ ശക്തമായ പിന്തുണയാണ് നൽകിയത്.
മൂന്നരവർഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിൽ ഘട്ടംഘട്ടമായി എല്ലാ തൊഴിലാളികൾക്കും കുടിശ്ശിക ഉണ്ടായിരുന്ന ശമ്പളം മുഴുവനും നൽകി എല്ലാവരെയും നാട്ടിലയക്കാന്‍ ഈ കാലയളവില്‍ സാധിച്ചു. ഈ വിഷയത്തിൽ ചാരിറ്റി ഓഫ് പ്രവാസി മലയാളിയിലെ അംഗങ്ങളായ റഷീദ് കരീം, റിയാസ് റഹ്മാൻ, നിസ്സാർ കൊല്ലം, മുജീബ് ചാവക്കാട്, ജലീൽ കൊച്ചി, ശരീഫ് വാവാട് എന്നിവരും സഹായത്തിനായി ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.