ജിദ്ദ: വേർപെടുത്തൽ ശസ്ത്രക്രിയക്കായി ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ 'സൽമയും സാറയും' റിയാദിലെത്തി. സയാമീസ് ഇരട്ടകൾ മാതാപിതാക്കളോടൊപ്പം ചൊവ്വാഴ്ചയാണ് ഇൗജിപ്തിൽ നിന്ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.
പിതാവ് അബ്ദുൽ ഗനി ഹിലാൽ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും സൗദി ഭരണകൂടത്തിന് നന്ദി പറഞ്ഞു. സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്നാണ് ഇരട്ടകളെ റിയാദിലെത്തിച്ചത്. നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ വരുംദിവസങ്ങളിൽ ആരോഗ്യപരിശോധനകളും വേർപ്പെടുത്തൽ ശസ്ത്രക്രിയ സാധ്യതാ പഠനത്തിനും വിധേയമാക്കും. സൽമയും സാറയും റിയാദിലെത്തിയതോടെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി സൗദിയിലെത്തിച്ച സയാമിസ് ഇരട്ടകളുടെ എണ്ണം 118 ആയി.
22 രാജ്യങ്ങളിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ ഇതിനകം റിയാദിലെത്തിച്ച് സൗദി ദേശീയ സയാമീസ് വേർപ്പെടുത്തൽ ശസ്ത്രക്രിയ പദ്ധതിക്ക് കീഴിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. ഏതാണ്ടെല്ലാം വിജയം കാണുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.