ജിദ്ദ: ഗൾഫ് തർക്കം പരിഹരിക്കുന്നതിന് അന്തിമ കരാറിലെത്താനും ചരിത്രപരമായ നേട്ടം കൈവരിക്കാനും സൗദി അറേബ്യ വിവേക പൂർണമായ ഭരണപാടവത്തിലൂടെ നടത്തുന്ന ശ്രമങ്ങൾക്ക് കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽജാബിർ അൽസ്വബാഹ് സൽമാൻ രാജാവിന് നന്ദി അറിയിച്ചു. യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് എന്നിവിടങ്ങളിലെ സഹോദരങ്ങൾക്ക് സൗദി അറേബ്യയുടെ പ്രാതിനിധ്യം അഭിമാനകരമായ സ്ഥാനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സൽമാൻ രാജാവിന് അയച്ച സന്ദേശത്തിൽ കുവൈത്ത് അമീർ പറഞ്ഞു.
മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും പിന്തുണ നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ലോകവും ഗൾഫ് മേഖലയും കടന്നുപോകുന്ന നിലവിലെ സാഹചര്യത്തിൽ സൗഹാർദപൂർവം കൈകോർക്കാനും െഎക്യപ്പെടാനും അതീവ താൽപര്യമാണ് സൗദി അറേബ്യ കാണിക്കുന്നത്. ഗൾഫ് തർക്കത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലേക്ക് എത്താനായത് വലിയ നേട്ടമാണ്. സുരക്ഷ, സ്ഥിരത, അഭിവൃദ്ധി, ക്ഷേമം എന്നിവക്കും ന്യായമായ പ്രതീക്ഷകളും അഭിലാഷങ്ങളും കൈവരിക്കുന്നതിനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാനാകും. സൽമാൻ രാജാവിെൻറ നേതൃത്വത്തിലുള്ള സൗദി അറേബ്യക്കും അവിടുത്തെ ജനങ്ങൾക്കും പുരോഗതിയും അഭിവൃദ്ധിയും തുടർന്നുമുണ്ടാകെട്ടയെന്നും കുവൈത്ത് അമീർ ആശംസിച്ചു. മുൻ കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് നടത്തിയ നല്ല ശ്രമങ്ങളെയും കുവൈത്ത് അമീർ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.