റിയാദ്: കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി മസ്തിഷ്കാഘാതം സംഭവിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പഞ്ചാബ് അമൃതസര്‍ സ്വദേശി നസാം ഖാന് മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു.ഗള്‍ഫ് മലയാളി ഫെഡറേഷൻ പ്രവർത്തകരാണ് സഹായിച്ചത്. ദമ്മാമിലെ മുവാസത്ത് ആശുപത്രിയിലാണ് ഇദ്ദേഹം ഒരു വർഷത്തോളം കിടന്നത്. 11 മാസത്തോളം ആശുപത്രിയില്‍ മസ്തിഷ്കാഘാതമുണ്ടായി ശരീരം പാതി തളര്‍ന്ന അവസ്ഥയില്‍ ചികിത്സയിലായിരുന്ന നസാം ഖാനെ രണ്ടുമാസം മുമ്പ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും സാമൂഹിക പ്രവര്‍ത്തകര്‍ അവരുടെ ചെലവില്‍ രണ്ടുമാസത്തോളം താമസസൗകര്യവും മറ്റും നൽകുകയായിരുന്നു.
11 മാസത്തെ ആശുപത്രി ബില്ലായി അഞ്ചര ലക്ഷം റിയാലാണ് ആശുപത്രിയിൽ അടയ്ക്കാനുണ്ടായിരുന്നത്. സാമൂഹിക പ്രവര്‍ത്തകര്‍ നസാം ഖാെൻറ അവസ്ഥ ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്തുകയായിരുന്നു. തുടർന്ന് മുഴുവന്‍ ചികിത്സാ ചെലവും ആശുപത്രി അധികൃതര്‍ ഒഴിവാക്കിക്കൊടുത്തു. ഒടുവിൽ മറ്റൊരു സഹായിയോടൊപ്പം നസാം ഖാനെ റിയാദിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ കഴിഞ്ഞദിവസം നാട്ടിലേക്ക് അയക്കുകയായിരുന്നു. ഇന്ത്യന്‍ എംബസിയുടെയും നസാം ഖാെൻറ പ്രദേശത്തെ എം.എല്‍.എ ബൽഗീര് സിങ്ങിെൻറയും സഹായങ്ങൾ ഏറെ ഗുണം ചെയ്തു. ഗള്‍ഫ് മലയാളി ഫെഡറേഷന് പ്രസിഡൻറ് അബ്ദുല്‍ അസീസ് പവിത്രം, കോഓഡിനേറ്റര്‍ റാഫി പാങ്ങോട്, കെ.സി.എഫ് പ്രവർത്തകൻ മുഹമ്മദ് മേലെബെറ്റ്, ബാഷ ഗംഗാവലി തുടങ്ങിയവര്‍ സഹായത്തിനായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.