റിയാദ്: പത്രപ്രവർത്തകനും പ്രഭാഷകനും സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ അസ്ഹർ പുള്ളിയിലിന് റിയാദിലെ ഇന്ത്യൻ പ്രവാസിസമൂഹം യാത്രയയപ്പ് നൽകി. കിങ് സൗദ് യൂനിവേഴ്സിറ്റി വിദ്യാർഥിയായും സാമൂഹികപ്രവർത്തകനായും നീണ്ട മൂന്നര പതിറ്റാണ്ട് കാലം സൗദിയിൽ ചെലവഴിച്ച ശേഷമാണ് നാട്ടിലേക്കു പോകുന്നത്.
സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സമൂഹത്തെ പ്രതിനിധാനംചെയ്യുന്നതിലും പ്രവാസികൾക്ക് അത്യാവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിലും അസ്ഹർ പുള്ളിയിൽ മാധ്യമരംഗത്ത് നൽകിയ സംഭാവനകൾ വലുതാണെന്ന് ശിഹാബ് പറഞ്ഞു.
ടെക്സ പ്രസിഡൻറ് ഡോ. അബ്ദുൽ അസീസ്, എം.എസ്.എസ്. പ്രസിഡൻറ് നൗഷാദ്, സിറ്റി ഫ്ലവർ സി.ഇ.ഒ ഫസൽ, ഇന്ത്യൻ കമ്യൂണിറ്റി കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ മുഹമ്മദ് സൈഗം ഖാൻ, ഫോർക്ക പ്രതിനിധി സത്താർ കായംകുളം, ചേതന ലിറ്റററി ഫോറം പ്രസിഡൻറ് ഡോ. മുഹമ്മദ് ലബ്ബ, വി.ജെ. നസ്റുദ്ദീൻ, അഫ്താബ്റഹ്മാൻ, അലവിക്കുട്ടി ഒളവട്ടൂർ, ഷഫീഖ് തലശ്ശേരി, എൻജി. അബ്ദുറഹ്മാൻകുട്ടി, ഡൊമിനിക് എന്നിവർ സംസാരിച്ചു. നോർത്ത് ഇന്ത്യൻ കമ്യൂണിറ്റി പ്രതിനിധികളായ ഹഫീസുല്ല, മുഷ്താഖ് എന്നിവരും സിറ്റിഫ്ലവർ മാനേജ്മെൻറ് പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു. ശിഹാബ് കൊട്ടുകാട് അസ്ഹർ പുള്ളിയിലിനെ ഷാൾ അണിയിച്ചു. അബ്ദുൽ ലത്തീഫ് ഓമശ്ശേരി തനിമയുടെ ഒാർമഫലകം സമ്മാനിച്ചു. ഇന്ത്യൻ സമൂഹത്തിെൻറ ആദരഫലകവും കൈമാറി.
തനിമ സോണൽ പ്രസിഡൻറ് ബശീർ രാമപുരം, അസ്ഹർ പുള്ളിയിലിെൻറ ജീവിതരേഖ അവതരിപ്പിച്ചു. അഷ്കർ ഖിറാഅത്ത് നിർവഹിച്ചു. തനിമ പ്രോവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി സ്വാഗതവും ലത്തീഫ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.