ജുബൈൽ: കോവിവിെൻറ ഭീതിനിറഞ്ഞ ഘട്ടത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ കഴിഞ്ഞിരുന്ന നൂറോളം പേർക്ക് പ്ലാസ്മ എത്തിച്ചുകൊടുത്ത ഉമർ സഖാഫി മൂർക്കനാടിെൻറ പ്രവർത്തനം നാടിനും പ്രവാസലോകത്തും അഭിമാനമാകുന്നു. സൗദിയിലെ ജുബൈലിൽ പ്രവാസി സംഘടനയായ ഐ.സി.എഫിെൻറ കോവിഡ് ഹെൽപ് ഡെസ്കിൽ പ്രവർത്തിച്ചുകൊണ്ടിരിക്കവെയാണ് കഴിഞ്ഞ ജൂണിൽ ഇദ്ദേഹം നാട്ടിലേക്ക് പോയത്. വൈകാതെ കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായി. രോഗം ഭേദമായശേഷം കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ കർമനിരതനായി.
കോവിഡ് ബാധിച്ചവരെ ഉൾക്കൊള്ളിച്ച് ജില്ല നോഡൽ ഓഫിസറുടെ പങ്കാളിത്തത്തോടെ വാട്സ് ആപ് ഗ്രൂപ് ഉണ്ടാക്കി രോഗികൾക്ക് ആത്മവിശ്വാസവും നിർദേശങ്ങളും നൽകി പ്രവർത്തനമാരംഭിച്ചു. പിന്നീടാണ് രോഗികൾക്ക് പ്ലാസ്മ തെറപ്പിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. ഇതിനായി രൂപവത്കരിച്ച കോവിഡ് റെക്കവേഴ്സ് ടീം (സി.ആർ.ടി) പ്രസിഡൻറാവുകയും നൂറോളം രോഗികൾക്ക് പ്ലാസ്മ എത്തിച്ചുനൽകുകയും ചെയ്തു. 2020 ജൂലൈ മുതൽ 2021 ജനുവരിവരെ നിരവധി കോവിഡ് രോഗികൾക്ക് പ്ലാസ്മ എത്തിച്ച ഉമർ സഖാഫി മൂർക്കനാടിന് പ്ലാസ്മ ബാങ്കിെൻറ അഭിനന്ദനപത്രം ജില് മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ കോവിഡ് നോഡൽ ഓഫിസർ ഡോ. ഷിനാസ് ബാബു കൈമാറി.
ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. മേരി ട്രീസ സംബന്ധിച്ചു. ഐ.സി.എഫ് സൗദി നാഷനൽ വിദ്യാഭ്യാസ സെക്രട്ടറിയാണ് ഉമർ സഖാഫി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.