മ​ക്ക​യി​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ബ​സ് 

മക്ക ബസ് പദ്ധതിയുടെ അന്തിമഘട്ടം പൂർത്തിയായി

മക്ക: മക്ക ബസ് പദ്ധതിയുടെ അന്തിമ പരീക്ഷണ ഘട്ടം പൂർത്തിയായി. മസ്ജിദുൽ ഹറാമിന് ചുറ്റുമുള്ള പ്രദേശത്തെ മക്കയിലെ പ്രധാനപ്പെട്ട നിരവധി സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന മൂന്ന്, 10, 11 റണ്ണിങ് ട്രാക്കുകളിലാണ് പരീക്ഷണ ഓട്ടം നടത്തിയതെന്ന് മക്ക റോയൽ കമീഷന് കീഴിലെ ഏകീകൃത ഗതാഗത കേന്ദ്രം വ്യക്തമാക്കി.

അൽ-ശുഹദാഅ്, അൽ-കകിയ, ജഅ്റാൻ എന്നിവയാണ് ഈ റൂട്ടുകളിലെ പ്രധാന സ്ഥലങ്ങൾ. ഈ റൂട്ടുകളിൽ ഏകദേശം 200 സ്റ്റോപ്പുകളുണ്ട്. 200 ബസുകൾ സർവിസ് നടത്തും. 85ഉം 125ഉം യാത്രക്കാരെ വീതം ഉൾക്കൊള്ളുന്ന രണ്ടുതരം ബസുകളാണുള്ളത്.മുഴുവൻ സമയം ജോലിക്കായി 550 ഡ്രൈവർമാരുമുണ്ട്.അഗ്നിരക്ഷാ സംവിധാനങ്ങൾ, പ്രഥമ വൈദ്യസഹായം, സുരക്ഷ സംവിധാനങ്ങൾ, നിരീക്ഷണ കാമറകൾ, കൂട്ടിയിടി ഒഴിവാക്കൽ സംവിധാനങ്ങൾ, ലക്ഷ്യസ്ഥാനവും സമയ വിവരങ്ങളും പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് സ്‌ക്രീനുകൾ, ആളുകളുടെ ബോർഡിങ് സുഗമമാക്കുന്നതിനുള്ള ഹൈഡ്രോളിക് സംവിധാനം എന്നിവയോട് കൂടിയതാണ് ബസുകൾ.

2022 ഫെബ്രുവരിയിൽ പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ പരീക്ഷണ ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.ഇതോടെ മക്ക ബസ് പദ്ധതി പരീക്ഷണ ഓട്ടത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയായി കഴിഞ്ഞു. വരുംദിവസങ്ങളിൽ ബസുകളുടെ റൂട്ടുകൾ, സമയം എന്നിവ സംബന്ധിച്ച വ്യക്തമായ വിവരം ഏകീകൃത കേന്ദ്രം പുറത്തുവിടും.വിഷൻ 2030ന്റെ ഭാഗമായി മക്കയിലെ ഗതാഗത കുരുക്ക് കുറക്കുകയും തീർഥാടകർക്ക് മികച്ച ഗതാഗത സേവനം ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മക്ക ബസ് പദ്ധതി നടപ്പാക്കുന്നത്.

Tags:    
News Summary - The final phase of Makkah bus project has been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.