റിയാദ്: സൗദിയിൽ പ്രവാസിയായ എഴുത്തുകാരി സബീന എം.സാലിക്ക് ചെറുകഥാ പുരസ്കാരം. പേരക്ക ബുക്സ് ഏഴാം വാര്‍ഷികം പ്രമാണിച്ച് ഏർപ്പെടുത്തിയതാണ് പുരസ്കാരം. സബീനയുടെ ‘വിശപ്പെഴുത്ത്’ എന്ന കഥയാണ് അയ്യായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരത്തിന് അർഹമായത്. കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ആലുവ സ്വദേശിയായ സബീന ആരോഗ്യമന്ത്രാലയത്തിന് കീഴിൽ റിയാദിൽ ഫാർമസിസ്റ്റാണ്. കവിത, കഥ, നോവൽ, ഓർമക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലായി 10ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകൾ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾക്ക് അർഹയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.