റിയാദ്: കേളി കലാസാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി അംഗവും ന്യൂ സനാഇയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായിരുന്ന ഹുസൈൻ മണക്കാടിന് കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. കഴിഞ്ഞ 34 വർഷമായി റിയാദിലെ സ്വകാര്യ ഗാൽവനൈസിങ് കമ്പനിയിൽ ഫോർമാനായി ജോലിചെയ്യുന്ന ഹുസൈൻ തിരുവനന്തപുരം മണക്കാട് സ്വദേശിയാണ്.
കേളിയുടെ ആദ്യകാല മെമ്പറായ ഹുസൈൻ ഗ്യാസ് ബഖാല യൂനിറ്റ് സെക്രട്ടറി, ഏരിയാകമ്മിറ്റി അംഗം, കേന്ദ്രകമ്മിറ്റി അംഗം, ഏരിയ രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിലും വളൻറിയർ ക്യാപ്റ്റനായും ദീർഘകാലം പ്രവർത്തിച്ചു.
ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഫിറോസ് തയ്യിൽ, സീബാ കൂവോട്, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, ജോസഫ് ഷാജി, ജോയിൻറ് സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡൻറുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, അസീസിയ ഏരിയാ സെക്രട്ടറി റഫീക് ചാലിയം, അൽഖർജ് ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ന്യൂ സനാഇയ്യ ഏരിയ സെക്രട്ടറി ഷിബു തോമസ്, ജോയിൻറ് സെക്രട്ടറിമാരായ തോമസ് ജോയ്, താജുദ്ദീൻ, ട്രഷറർ ബൈജു ബാലചന്ദ്രൻ, ഗ്യാസ് ബഖാല യൂനിറ്റ് ആക്ടിങ് സെക്രട്ടറി അബ്ദുൽ കലാം, ചില്ല സഹ കോഓഡിനേറ്റർ നാസർ കാരക്കുന്ന് എന്നിവർ സംസാരിച്ചു. വിവിധ ഘടകങ്ങളുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും ഹുസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.