യാംബു: യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂളിൽ വർണാഭമായ പരിപാടികളോടെ സൗദി ദേശീയദിനം ആഘോഷിച്ചു. രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതിയ വിവിധ പരിപാടികൾ ശ്രദ്ധേയമായിരുന്നു. സ്കൂൾ ബോയ്സ് വിഭാഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വിദ്യാഭ്യാസ മന്ത്രാലയം വിദേശകാര്യ വിഭാഗം യാംബു സൂപ്പർവൈസർ മൻസൂർ ദഖിൽ അല്ലാഹ് അൽ അബിഷി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ മഷാരി ജുമുഅ അൽ സുബ്ഹി, ശിഹാബുദ്ദീൻ പാലോളി എന്നിവർ സംസാരിച്ചു.
വിദ്യാർഥികളായ മുഹമ്മദ് യഹ്യ, അബ്ദുറഹ്മാൻ തസ്നീം, ജുനൈദ് അബ്ദുല്ല, മുഹമ്മദ് ഷിനാൻ, ഉബൈദുല്ല മുഹമ്മദ്, ഷയാൻ ഖാൻ, മുഹമ്മദ് റോഷൻ, മുഹമ്മദ് ദയ്യാൻ, സൈദ് ആതിഫ് സദീദ് എന്നിവർ വിവിധ പരിപാടികൾ നടത്തി. അയൂബ് എലിയാസ് ആൻഡ് ടീം നടത്തിയ സൗദി ഡാൻസും ആമിർ സജീവ് ആൻഡ് ടീം, ഷാൻ ആൻഡ് ടീം നടത്തിയ സിനിമാറ്റിക് ഡാൻസും പരിപാടിക്ക് മാറ്റുകൂട്ടി.
അധ്യാപകൻ അബ്ദുൽ അസീസ് 'സൗദി ക്വിസി' ന് നേതൃത്വം നൽകി. പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ സമാപന പ്രസംഗം നടത്തി. സ്കൂൾ ഹെഡ് ബോയ് ആരോൺ എബി തോമസ് സ്വാഗതവും മുഹമ്മദ് സയാൻ ഇസ്റാർ നന്ദിയും പറഞ്ഞു.
ബോയ്സ് സെക്ഷൻ അഡ്മിനിസ്ട്രേഷൻ മാനേജർ മുസാഹിദ് ഖാലിദ് അൽ റഫാഇ, സ്കൂൾ ബോയ്സ് സെക്ഷൻ ഹെഡ് മാസ്റ്റർ സയ്യിദ് യൂനുസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകരായ അബ്ദുൽ അസീസ്, ആബിദ് ഹുസൈൻ, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഗേൾസ് വിഭാഗത്തിന്റെ പ്രധാനവേദിയിൽ വൈവിധ്യമാർന്ന കലാ, വൈജ്ഞാനിക പരിപാടികൾ അരങ്ങേറി.
ഗേൾസ് വിഭാഗത്തിൽ നടന്ന പരിപാടിയിൽ മിനിസ്ട്രി ഓഫ് എജുക്കേഷൻ ഗേൾസ് വിഭാഗം സൂപ്പർവൈസർ നാദിയ മുഖ്യാതിഥിയായിരുന്നു. അഡ്മിനിസ്ട്രേഷൻ മാനേജർ ഖുലൂദ് അൽ അഹ് മദി, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ രഹ്ന ഹരീഷ്, കോഓഡിനേറ്റർമാരായ സിന്ധു ജോസഫ്, ഫിറോസ സുൽത്താന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വിവിധ ക്ലാസുകളിലെ വിദ്യാർഥിനികളുടെ ഗ്രൂപ്പുകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാ, സാംസ്കാരിക പ്രകടനങ്ങളും സൗദി അറേബ്യ പ്രമേയമാക്കി കൊണ്ട് വിദ്യാർഥികൾക്കായി നടന്ന വിവിധ മത്സരങ്ങളും ആഘോഷത്തിന് മിഴിവേകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.