ജിദ്ദ: മൂന്ന് മാസത്തോളമായി സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ജിദ്ദയിൽ സംഘടിപ്പിച്ചുവരുന്ന ആവേശകരമായ സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് കലാശക്കൊട്ട്. വിശാലമായ ഗ്യാലറി, പാർക്കിങ് സൗകര്യങ്ങളുള്ള ജിദ്ദ ജാമിഅയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റും ഈസ്റ്റേൺ ഗ്രൂപ് സി.ഇ.ഒയുമായ നവാസ് മീരാൻ, പ്രമുഖ സിനിമ താരം സിദ്ദീഖ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
വ്യാഴാഴ്ച ജിദ്ദയിലെത്തിയ ഇരുവരെയും സിഫ് ഭാരവാഹികൾ സ്വീകരിച്ചു. രാത്രി 10 മണി വരെ മാത്രമാണ് മത്സരം നടത്താനായി സ്റ്റേഡിയം അധികൃതർ അനുവാദം നൽകിയത് എന്നതിനാൽ ആദ്യ മത്സരം കൃത്യം അഞ്ച് മണിക്ക് തന്നെ ആരംഭിക്കുമെന്നും ഫുട്ബാൾ പ്രേമികൾ കൃത്യസമയത്ത് തന്നെ സ്റ്റേഡിയത്തിലെത്തണമെന്നും സിഫ് ഭാരവാഹികൾ അറിയിച്ചു.
എ, ബി, ഡി ഡിവിഷനുകളുടെ മൂന്ന് ഫൈനൽ മത്സരങ്ങളാണ് നടക്കുന്നത്. എ ഡിവിഷനിൽ പ്രിന്റെക്സ് റിയൽ കേരള എഫ്.സി, പവർ ഹൗസ് മഹ്ജർ എഫ്.സിയെ നേരിടും. ബി ഡിവിഷനിൽ സൈക്ലോൺ ഐ.ടി സോക്കർ എഫ്.സി, അനലിസ്റ്റിക് റെഡ് സീ ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടും. ഡി ഡിവിഷനിൽ ബദർ അൽ തമാം ടാലന്റ് ടീൻസ് അക്കാദമി, സ്പോർട്ടിങ് യുനൈറ്റഡ് അക്കാദമിയുമായി മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.