ജുബൈൽ: സൗദി അറേബ്യയിൽ നിർമിക്കുന്ന ആദ്യ കാർ 2022ൽ പുറത്തിറങ്ങും. രാജ്യത്തെ ആദ്യ കാർ നിർമാണശാല ജുബൈലിലാണ്. ദക്ഷിണ കൊറിയയുടെ സാങ്യോങ് മോട്ടോർ കമ്പനിയുമായി സഹകരിച്ചാണ് സൗദി അറേബ്യ ആദ്യമായി വാഹന നിർമാണരംഗത്തേക്ക് ചുവടുവെക്കുന്നത്. കാറുകൾ നിർമിക്കാനുള്ള അസംബ്ലി സെൻറർ സ്ഥാപിക്കുന്നതിന് വിപുലമായ എൻജിനീയറിങ് ജോലികൾ അന്തിമ ഘട്ടത്തിലാണ്. അസംബ്ലി സെൻറർ പ്രവർത്തനക്ഷമമായാലുടൻ കാർ നിർമാണത്തിലേക്ക് കടക്കും. അടുത്ത വർഷം ആദ്യത്തെ കാർ പുറത്തിറക്കും.
അത് സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം പുതിയ ചരിത്രമാകും. മറ്റു മൂന്ന് ആഗോള വാഹന നിർമാതാക്കളെകൂടി ആകർഷിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ജുബൈലിലെ റോയൽ കമീഷൻ നടപടി ആരംഭിച്ചതായി വ്യവസായിക നിക്ഷേപ വികസന വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽസഹ്റാനി അറിയിച്ചു.
2040ഓടെ വാഹന വ്യവസായത്തിൽ വൻ കുതിപ്പ് പ്രതീക്ഷിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 20 വർഷത്തിനുള്ളിൽ 40 ശതകോടി റിയാലിെൻറ (10.67 ശതകോടി ഡോളർ) നേരിട്ടുള്ള നിക്ഷേപമാണ് ഇൗ രംഗത്തേക്ക് കൊണ്ടുവരാൻ റോയൽ കമീഷൻ ശ്രമം നടത്തുന്നത്. സൗദി മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) വാഹന വ്യവസായം 80 ശതകോടി റിയാൽ സംഭാവന നൽകുന്ന അവസ്ഥ സൃഷ്ടിക്കും. നേരിട്ട് 27,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സൗദിയുടെ തന്ത്രപ്രധാനമായ വ്യവസായ പദ്ധതിയുടെ ഭാഗമാണ് രാജ്യത്ത് നിർമാണത്തിനുള്ള ഓട്ടോ കോംപ്ലക്സ്. നേരിട്ടുള്ള വാഹന നിർമാണത്തിൽ ഉപയോഗിക്കുന്ന 90 ശതമാനം അസംസ്കൃത വസ്തുക്കളും ജുബൈൽ വ്യവസായ മേഖലയിൽനിന്നും റാസ് അൽ-ഖൈർ ഇൻഡസ്ട്രിയൽ സിറ്റിയിൽനിന്നും ഉൽപാദിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.