ജിദ്ദ: കോവിഡ് കാലത്ത് എട്ടു മാസത്തെ നീണ്ട ഇടവേളക്കു ശേഷം വിദേശത്തുനിന്നെത്തിയ ആദ്യ തീർഥാടകസംഘം മക്കയിലെത്തി ഉംറ നിർവഹിച്ചു. പാകിസ്താൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ഇൗ മാസം ഒന്നിന് വിദേശത്ത് നിന്നെത്തി മൂന്നു ദിവസം നിർബന്ധിത ക്വാറൻറീനിൽ കഴിഞ്ഞ ശേഷമാണ് ബുധനാഴ്ച രാത്രി ഉംറ നിർവഹിക്കാൻ ഹറമിലെത്തിയത്.
മക്കയിൽ ഹോട്ടലുകളിൽ താമസിപ്പിച്ചിരുന്ന തീർഥാടകരെ സംഘങ്ങളായി കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചാണ് ഹറമിലെത്തിച്ചത്. യാത്രക്ക് ബസുകളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.