മക്ക: ജബലുന്നൂറിലെ ഹിറാ ഗുഹയിലേക്ക് സന്ദർശകർക്ക് എത്തുന്നതിനുള്ള നടപ്പാതയുടെ ആദ്യഘട്ടം തുറന്നു. അന്താരാഷ്ട്ര പർവത ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികൾക്കൊപ്പമാണ് ഗുഹ സ്ഥിതി ചെയ്യുന്ന ജബലുന്നൂർ കയറുന്നതിനുള്ള നടപ്പാതയുടെ ആദ്യഘട്ടം ഹിറ സാംസ്കാരിക കേന്ദ്രം തുറന്നത്.
ജബലുന്നൂറിലേക്കുള്ള കയറ്റത്തിന്റെ നിലവിലെ സംവിധാനത്തെ മാറ്റുന്നതും കൂടുതൽ എളുപ്പമാക്കുന്നതുമാണ് പുതിയ നടപ്പാത. മക്കയെ വിനോദസഞ്ചാരപരമായും സാംസ്കാരികമായും സമ്പന്നമാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.
പ്രത്യേക പാതകൾ വഴി മലമുകളിലേക്കുള്ള കയറ്റം ക്രമീകരിച്ചാണ് ഇത് നടപ്പാക്കുന്നത്. പദ്ധതി പൂർണമാകുന്നതോടെ നിലവിലെ വഴി അടക്കും.
മലയുടെ താഴെ നിന്ന് തുടങ്ങുന്ന പുതിയ നടപ്പാതയിലൂടെ സന്ദർശകർക്ക് ഗുഹയിലേക്ക് വേഗത്തിൽ എത്താൻ സാധിക്കും. സൈൻബോർഡുകൾ, വിശ്രമിക്കാനുള്ള സ്ഥലങ്ങൾ, സുരക്ഷാപോയൻറുകൾ എന്നിവ ഒരുക്കിയാണ് മലകയറ്റ പാത ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.