ദമ്മാം: ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിവേചനമില്ലാത്ത വികസനം എന്ന മുദ്രാവാക്യം ഉയർത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ അഭ്യർഥിച്ചു ഇന്ത്യൻ സോഷ്യൽ ഫോറം തെരഞ്ഞെടുപ്പ് കൺവെൻഷൻ. ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി കാലഘട്ടത്തിൽ പ്രവാസികൾ നേരിട്ട നിരവധി പ്രശ്നങ്ങളിൽ സോഷ്യൽ ഫോറത്തിെൻറയും എസ്.ഡി.പി.ഐയുടെയും ഇടപെടലും പ്രവാസികളുടെ വിഷയത്തിൽ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായ അലംഭാവത്തിനെതിരെ നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളും പ്രവാസി സമൂഹം മറന്നിട്ടില്ലെന്ന് നമീർ ചെറുവാടി പറഞ്ഞു.
ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡൻറ് മൻസൂർ ആലം കോട് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അഞ്ചു വർഷക്കാലം നമ്മുടെ വാർഡുകൾ ഭരിച്ച പ്രദേശത്തെ ജനപ്രതിനിധികൾ ഗവൺമെൻറിൽ നിന്നും ലഭിക്കേണ്ട അർഹതപ്പെട്ട എല്ലാവിധ ആനുകൂല്യങ്ങളും പദ്ധതികളും നേടിത്തരുന്നതിലും ഫണ്ടുകൾ ഫലപ്രഫദമായി വിനിയോഗിക്കുന്നതിലും എത്രമാത്രം കാര്യക്ഷമത കാണിച്ചിരുന്നു എന്ന് പോളിങ് ബൂത്തിലേക്ക് പോകും മുമ്പ് പരിശോധിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിറാജുദ്ദീൻ വെഞ്ഞാറമൂട് ഓർമിപ്പിച്ചു. പ്രോഗ്രാം കൺവീനർ അഹമ്മദ് യൂസുഫ്, ഖത്തീഫ് ബ്ലോക്ക് പ്രസിഡൻറ് ഷാഫി വെട്ടം എന്നിവർ സംസാരിച്ചു. ഷെരീഫ് കുറ്റിപ്പുറം, അഫ്നാസ് കണ്ണൂർ, ഷാജഹാൻ കൊല്ലം, നാസർ പൂക്കോട്ടൂർ, ഷംനാദ് കൊല്ലം, മിർഷാദ് വെഞ്ഞാറമൂട്, റഹീസ് കടവിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.