ജിദ്ദ: കേരളത്തിൽനിന്നുള്ള ഹാജിമാരിൽ ഭൂരിഭാഗവും മലപ്പുറം ജില്ല ഉൾപ്പെടെ മലബാറിൽ നിന്നായതിനാൽ കരിപ്പൂർ വിമാനത്താവളത്തിലെ ഹജ്ജ് എംബാർക്കേഷൻ പുനഃസ്ഥാപിക്കണമെന്ന് ജിദ്ദയിലെ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഹജ്ജ് ക്യാമ്പ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും കരിപ്പൂരിലെ എംബാർക്കേഷൻ നഷ്ടപ്പെടാൻ ഇടയായത് കേരള സർക്കാറിെൻറ അനാസ്ഥ കൊണ്ടാണെന്നും ഇക്കാര്യത്തിൽ ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി. ജലീലിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. കോവിഡ് സാഹചര്യത്തിൽ സൗദി അറേബ്യ ഇന്ത്യയിൽ നിന്നുൾപ്പെടെ നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവിസ് മാർച്ച് അവസാനം മുതൽ ആരംഭിക്കുമെന്നതിനാൽ സൗദി എയർലൈൻസ് ഉൾപ്പെടെ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ സർവിസ് നടത്താൻ ഉടനെ അനുമതി നൽകണമെന്ന് യോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന ബജറ്റിൽ പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്നും കോവിഡ് കാലത്ത് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രവാസികളോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. ട്രഷറർ ഇബ്രാഹീം ഹാജി വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.
അബ്ദുല്ലത്തീഫ് ചാപ്പനങ്ങാടി, പി.പി. മൊയ്തീൻ എടയൂർ, അബ്ദുറസാഖ് വെണ്ടല്ലൂർ, ഹംദാൻ ബാബു കോട്ടക്കൽ, മുഹമ്മദലി ഇരണിയൻ, ജാഫർ നീറ്റുകാട്ടിൽ, അഹമ്മദ് കുട്ടി വടക്കേതിൽ, അഷ്റഫ് മുട്ടപ്പറമ്പൻ, മുബശ്ശിർ നാലകത്ത്, അബ്ദുൽ ഹമീദ് കാരാപ്പുലാക്കൽ തുടങ്ങിയവർ സംസാരിച്ചു. നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ടി.ടി. ഷാജഹാൻ പൊന്മള നന്ദിയും പറഞ്ഞു. അൻവറുദ്ദീൻ പൂവ്വല്ലൂർ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.