റിയാദ്: സൗദി അറേബ്യ കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില റിപ്പോർട്ട് ചെയ്തു. നാഷനൽ സെൻറർ ഓഫ് മെറ്റീരിയോളജിയിലെ (എൻ.സി.എം) കാലാവസ്ഥാ സേവന വകുപ്പ് ഈ വർഷം മേയിലെ ശരാശരി താപനില 1991ന് ശേഷം രാജ്യത്ത് അനുഭവപ്പെട്ട ഏറ്റവും ഉയർന്ന താപനിലയാണെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ മേയ് മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 2021 മേയ് മാസത്തിലെ താപനിലയാണ് ഏറ്റവും ഉയർന്നതെന്ന് എൻ.സി.എം തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലെ പ്രസ്താവനയിൽ പറഞ്ഞു.
വരാനിരിക്കുന്ന ആഗസ്്റ്റ് രാജ്യത്തിലെ ഏറ്റവും ചൂടേറിയ സമയമായിരിക്കുമെന്ന് നാഷനൽ മെറ്റീരിയോളജി സെൻറർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിയാദിൽ ആഗസ്്റ്റ് കടുത്ത ചൂട് അനുഭവപ്പെടുന്ന മാസമായിരിക്കും. ശരാശരി താപനില 29.2നും 43.6നും ഇടയിലായിരിക്കുമെന്ന് എൻ.സി.എം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. ഏറ്റവും ഉയർന്ന താപനിലയുള്ള രാജ്യ നഗരങ്ങളിൽ ജിദ്ദ നഗരം ഒന്നാമതെത്തി.
2010ൽ ഇത് 52.3 ഡിഗ്രി സെൽഷ്യസിലെത്തി. അതേ വർഷംതന്നെ 53.5 താപനില രേഖപ്പെടുത്തിയ പാകിസ്താൻ നഗരമായ മൊഹൻജൊ ദാരോയ്ക്ക് ശേഷം ജിദ്ദ ലോകത്തിലെ ചൂടേറിയ രണ്ടാമത്തെ നഗരമായി. ഈ താപനിലയിലുണ്ടാകുന്ന മാറ്റം പ്രതിരോധിക്കാൻ എൻ.സി.എം ചില മുൻകരുതൽ നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.