ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ഗാന്ധിജയന്തിദിനത്തിൽ സംഘടിപ്പിച്ച വെബിനാറിൽനിന്ന്

ഹിന്ദുത്വ ഭരണകൂടം ഗാന്ധിജിയെ ഓർക്കുന്നതുപോലും വെറുപ്പോടെ -ഇന്ത്യൻ സോഷ്യൽ ഫോറം

ജിദ്ദ: രാഷ്​ട്രപിതാവ് ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോദ്​സെയുടെ പിൻതലമുറക്കാർ ഗാന്ധിജിയുടെ നാമംപോലും രാജ്യത്ത് ഉയർന്നു കേൾക്കാൻ ആഗ്രഹിക്കാത്തവരാണെന്ന്​ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി 'ഡ്രീം ഓഫ് ഗാന്ധിജി ആൻഡ് കറൻറ്​ ഇന്ത്യ' എന്ന ശീർഷകത്തിൽ ഗാന്ധിജയന്തിദിനത്തിൽ സംഘടിപ്പിച്ച വെബിനാർ അഭിപ്രായപ്പെട്ടു. മഹാത്മജിയുടെ ഘാതകൻ ഗോദ്​സെയെ ആരാധിക്കാനൊരുങ്ങുന്ന ഹിന്ദുത്വവാദികൾ ഗാന്ധിജി രാജ്യത്തിനുവേണ്ടി സഹിച്ച ത്യാഗങ്ങൾ മറച്ചുവെക്കുകയും അദ്ദേഹത്തി​െൻറ രക്തസാക്ഷിത്വം പോലും വെറുപ്പോടെ കാണുകയുമാണെന്ന്​ വെബിനാർ അഭിപ്രായപ്പെട്ടു.

മതമൈത്രിയും സമാധാനവും സാധുജനങ്ങളുടെ ഉന്നമനവും പുലർന്നുകാണാൻ രാജ്യം മുഴുവനും ഓടിനടന്നു പ്രവർത്തിച്ച മഹാത്മജിയുടെ സന്ദേശങ്ങൾ ചരിത്രത്തിൽനിന്ന് പിഴുതെറിയാനാണ് ഫാഷിസ്​റ്റ്​ ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്ത് അരാജകത്വം സൃഷ്​ടിച്ചുകൊണ്ടിരിക്കുന്നവർ ഗാന്ധിയുടെ സമാധാന സന്ദേശവും വികസന കാഴ്ചപ്പാടും ഇഷ്​ടപ്പെടാത്തവരും സവർണ താൽപര്യത്തിനുവേണ്ടി നിലകൊള്ളുന്നവരുമാണെന്നും വെബിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കാക്കി ത്വയ്ബ അസോസിയേഷൻ എക്സിക്യൂട്ടിവ് മെംബർ ഷമീം കൗസർ ഉദ്‌ഘാടനം ചെയ്തു. ഇ.എം. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. അബ്​ദുൽ ഗനി വിഷയം അവതരിപ്പിച്ചു.

ഇഖ്ബാൽ ചെമ്പൻ, ഡോ. ഷമീന മുഹമ്മദ് ത്വാഇഫ്, ഡോ. കൈസർ പർവേസ് റിയാദ്, സക്കറിയ ബിലാദി, അഷ്‌റഫ് പുത്തൂർ, ആലിക്കോയ ചാലിയം തുടങ്ങിയവർ സംസാരിച്ചു. അൽഅമാൻ അഹമ്മദ് സ്വാഗതം പറഞ്ഞു. മുജാഹിദ് പാഷ ബാംഗ്ലൂർ, ഫൈസൽ മമ്പാട് എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.