റിയാദ്: ഐ.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ യൂനിറ്റ് സെക്ടർ തലങ്ങളിൽ കഴിഞ്ഞ ഒരുമാസക്കാലമായി നടന്നുവന്നിരുന്ന മീലാദ് കാമ്പയിൻ 'ജൽസത്തുൽ മഹബ്ബ' സംഗമത്തോടെ സമാപിച്ചു. വ്യത്യസ്ത പരിപാടികൾകൊണ്ട് സമ്പന്നമായിരുന്നു മീലാദ് സമാപന സംഗമം. ശൈഖ് അബ്ദുൽ റഷീദ് അൽബാഖവി ഉദ്ഘാടനം നിർവഹിച്ചു.
പ്രവാചക പ്രകീർത്തനം ലോകത്ത് സമാധാനവും സ്നേഹവും പകരുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വർത്തമാന സാഹചര്യത്തിൽ പ്രവാചക സ്നേഹം പ്രചരിപ്പിക്കുന്നതുമൂലം ഐക്യവും സൗഹാർദവും ഊട്ടിയുറപ്പിക്കാൻ സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.സി.എഫ് ദാഇ അബ്ദുല്ല സഖാഫി ഓങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി. പ്രകീർത്തന സദസ്സിന് ബഷീർ മിസ്ബാഹി, നൂറുദ്ദീൻ സഖാഫി എന്നിവർ നേതൃത്വം നൽകി. ഐ.സി.എഫ് രിസാലത്തുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥികളുടെ മദ്ഹ് ഗാനാലാപനവും നടന്നു.ഐ.സി.എഫ് ഗൾഫ് തലത്തിൽ സംഘടിപ്പിച്ച മാസ്റ്റർ മൈൻഡ്-2021 ക്വിസ് പ്രോഗ്രാമിലെ സെൻട്രൽതല വിജയികൾക്കുള്ള സമ്മാനവും ഹാദിയ നാലാം എഡിഷനിൽ ഉന്നത വിജയം കരസ്ഥമാക്കിയ പഠിതാക്കൾക്കുള്ള സെൻട്രൽതല ഉപഹാരങ്ങളും ഐ.സി.എഫ് റിയാദ് സെൻട്രൽ സൗദി റിട്ടേൺ ഹെൽപ് െഡസ്ക് വളൻറിയർമാർക്കുള്ള അനുമോദനപത്രവും സംഗമത്തിൽ നൽകി.
സംഘടന മുഖപത്രമായ പ്രവാസി വായനയുടെ സെൻട്രൽതല കാമ്പയിൻ ഉദ്ഘാടനവും സേവന പദ്ധതിയായ ഡ്രസ് ബാങ്കിെൻറ ഔപചാരിക സമാരംഭവും നിർവഹിക്കപ്പെട്ടു.
ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ, നാഷനൽ വിദ്യാഭ്യാസ പ്രസിഡൻറ് അബ്ദുസ്സലാം വടകര, സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് അബ്ദുൽ നാസർ അഹ്സനി എന്നിവർ സംബന്ധിച്ചു. അബ്ദുസ്സലാം പാമ്പുരിത്തി, ഇബ്രാഹീം കരീം, അബ്ദുൽ മജീദ് താനാളൂർ, ശമീർ രണ്ടത്താണി എന്നിവർ പരിപാടി നിയന്ത്രിച്ചു. അഷ്റഫ് ഓച്ചിറ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.