ഇന്ത്യൻ അംബാസഡർ മക്കയിലെ കിസ്​വ നിർമാണ കേന്ദ്രം സന്ദർശിച്ചപ്പോൾ

ഇന്ത്യൻ അംബാസഡർ മക്കയിലെ കിസ്​വ നിർമാണ കേന്ദ്രം സന്ദർശിച്ചു

ജിദ്ദ: കഅ്​ബയെ പുതപ്പിക്കുന്ന കിസ്​വ നിർമിക്കുന്ന മക്കയിലെ കേന്ദ്രം ഇന്ത്യൻ അംബാഡർ സന്ദർശിച്ചു. കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ കോംപ്ലക്​സിലാണ്​ അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദും ഇന്ത്യൻ പ്രതിനിധി സംഘവും സന്ദർശനം നടത്തിയത്​. കോംപ്ലക്​സിലെത്തിയ അംബാസഡറെ അണ്ടർ സെക്രട്ടറി ജനറൽ അബ്​ദുൽ ഹമീദ് ബിൻ സഈദ് അൽ-മാലികി സ്വീകരിച്ചു.


 കിസ്​വ നിർമാണത്തി​െൻറ വിവിധ ഘട്ടങ്ങളും അതിനായുള്ള സംവിധാനങ്ങളും അംബാസഡറും സംഘവും കണ്ടു. കിസ്​വ നിർമിക്കുന്നതിലും ആവശ്യമായ അസംസ്​കൃത വസ്​തുക്കൾ ഒരുക്കുന്നതിലും കാണിക്കുന്ന ശ്രദ്ധയും അർപ്പണബോധവും പ്രശംസനീയമാണെന്ന്​ ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഇരു ഹറമുകളുടെയും മിനിയേച്ചറുകൾ പ്രദർശിപ്പിച്ചിരിക്കുന്ന കേന്ദ്രവും അംബാസഡറും സംഘവും സന്ദർശിച്ചു.

Tags:    
News Summary - The Indian Ambassador visited the Kiswa Construction Center in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.