ദമ്മാം: 20ാമത് ഏഷ്യൻ മെൻസ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ ദേശീയ ഹാൻഡ്ബാൾ ടീമിനെ അറേബ്യൻ സോഷ്യൽ ഫോറം ആദരിച്ചു. സൗദി അറേബ്യ, ഇറാൻ, ജോർഡൻ, വിയറ്റ്നാം, ആസ്ട്രേലിയ എന്നീ ടീമുകളുമായിട്ടായിരുന്നു ഇന്ത്യയുടെ മത്സരങ്ങൾ. കേരളത്തിൽനിന്നുള്ള ശിവപ്രസാദ് അടക്കമുള്ള 17 അംഗ ടീമാണ് സൗദിയിൽ എത്തിയത്.
അറേബ്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് വിദേശത്തുനിന്ന് ലഭിക്കുന്ന വലിയ അംഗീകാരങ്ങളിൽ ഒന്നാണെന്ന് ഇന്ത്യൻ ഹാൻഡ്ബാൾ ദേശീയ ടീമിന്റെ മാനേജർ സൈദ് റഫാത്ത് സുബൈർ, കോച്ച് വിനോദ് കുമാർ, ക്യാപ്റ്റൻ അതുൽ കുമാർ എന്നിവർ പറഞ്ഞു. ക്രിക്കറ്റ്, ഫുട്ബാൾ, ഹോക്കി തുടങ്ങിയ ദേശീയ ടീമുകൾക്ക് നൽകുന്ന പിന്തുണ ഹാൻഡ്ബാൾ ടീമിന് ലഭിക്കാത്തതിൽ ദുഃഖവും അറിയിച്ചു.
അറേബ്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അസ്ലം ഫറോക്കിൽനിന്ന് ഹാൻഡ്ബാൾ ദേശീയ ടീമിനുള്ള പ്രശംസാഫലകം മാനേജർ സയ്യിദ് റഫാത് സുബൈർ, കോച്ച് വിനോദ് കുമാർ, ക്യാപ്റ്റൻ അതുൽ കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇന്ത്യൻ ദേശീയ ടീമിലെ കളിക്കാർക്കുള്ള ഉപഹാരങ്ങൾ സി.കെ. മുസ്തഫ പൊന്നാനി, അബ്ദുൽ ജലീൽ, എംബസി വളന്റിയർ കോഓഡിനേറ്റർ സഹീർ ബൈഗ്, സിറ്റി ഫ്ലവർ മാനേജർ അനസ് കോഴിക്കോട്, സാദിക് വടകര, റഫ ക്ലിനിക് മാനേജർ അസീസ്, റാസ അൽഫർദാൻ, മുക്താർ എന്നിവർ സമ്മാനിച്ചു. ചടങ്ങിൽ അറേബ്യൻ സോഷ്യൽ ഫോറം വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ സ്വാഗതവും ട്രഷറർ റസാഖ് ബാവു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.