ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഓഡിനേഷൻ കമ്മിറ്റി ഓൺലൈൻ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ പി.എ.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളും സോഷ്യൽ മീഡിയയും സമൂഹത്തിെൻറ ഗുണകാംക്ഷ മുൻനിർത്തിയായിരിക്കണം ഒാരോരുത്തരും പ്രയോജനപ്പെടുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അഷ്റഫ് മൊറയൂർ, ഇ.എം. അബ്ദുല്ല, ശംസുദ്ദീൻ മലപ്പുറം എന്നിവർ സംസാരിച്ചു. നമീർ ചെറുവാടി സ്വാഗതം പറഞ്ഞു. ബഷീർ കാരന്തൂർ (റിയാദ്), ഹനീഫ കിഴിശ്ശേരി (ജിദ്ദ), മൻസൂർ എടക്കാട് (ദമ്മാം), മുഹമ്മദ്കോയ ചേലേമ്പ്ര (അബഹ) എന്നിവർ നേതൃത്വം നൽകി. റിയാദ്, ദമ്മാം, ജിദ്ദ, അബഹ എന്നീ റീജനൽ കമ്മിറ്റികൾക്ക് കീഴിൽ തെരഞ്ഞെടുത്ത പ്രതിനിധികൾക്കാണ് ശിൽപശാല സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.