മക്ക: ജിദ്ദ നവോദയ 29ാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന മക്ക ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ചു. പൊതുസമ്മേളനം നവോദയ കേന്ദ്ര രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കുള്ള വായ്പ പദ്ധതികളുടെ നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും സൗദിയിലെ പ്രവാസികളിൽനിന്നും വിമാന കമ്പനികൾ അധിക ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും ദൂരത്തിന് ആനുപാതികമായി നിരക്ക് ഏകീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെയും വഖഫ് സ്വത്തുക്കൾ തട്ടിയെടുത്തവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കണമെന്നും അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കണമെന്നും കേന്ദ്ര, കേരള സർക്കാറുകളോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡോ. ഖാദർ കാസിം നഗറിൽ (നവാരിയ ഓഡിറ്റോറിയം) നടന്ന സമ്മേളനത്തിൽ നൂറുൽ ഹസ്സൻ ചേളാരി അധ്യക്ഷത വഹിച്ചു. റഷീദ് ഒലവക്കോട് രക്തസാക്ഷി പ്രമേയവും ഷാഹുൽ ഹമീദ് വടക്കുഞ്ചേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. മുഹമ്മദ് മേലാറ്റൂർ പ്രവർത്തന റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി ട്രഷറർ സി.എം. അബ്ദുറഹ്മാൻ സംഘടന റിപ്പോർട്ടും ഏരിയ ട്രഷറർ ബഷീർ നിലമ്പൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ശിഹാബുദ്ദീൻ കോടിക്കാട് സ്വാഗതവും മുഹമ്മദ് മേലാറ്റൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.