ദമ്മാം: തനിമ സാംസ്കാരിക വേദി ദമ്മാം ഘടകം ദ കേരള സ്റ്റോറി: വംശീയ തിരക്കഥയുടെ രാഷ്ട്രീയം സെമിനാര്‍ സംഘടിപ്പിച്ചു. വെറുപ്പുല്‍പാദനവും പ്രചാരണവും ലക്ഷ്യംവെച്ച് സംഘ്പരിവാര്‍ തന്നെയാണ് ഈ സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് എന്ന് മറനീക്കി വെളിപ്പെടുന്നുണ്ടെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
തനിമ സാംസ്കാരിക വേദി സോണല്‍ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. ജേക്കബ് ഉതുപ്പ് (ചലച്ചിത്ര- നാടക പ്രവർത്തകൻ), ശംസുദ്ദീന്‍ (ഒ.ഐ.സി.സി), അബ്ദുൽ റഹീം (പ്രവാസി വെല്‍ഫെയര്‍), ടെസ്സി റോണി (എഴുത്തുകാരി), ഫൈസല്‍ ഇരിക്കൂര്‍ (കെ.എം.സി.സി), ഷെമീര്‍ പത്തനാപുരം (യൂത്ത് ഇന്ത്യ) എന്നിവര്‍ സംസാരിച്ചു.
അംജദ് പത്തനംതിട്ട വിഷയം അവതരിപ്പിച്ചു. തനിമ എക്സിക്യൂട്ടിവ് അംഗം മുഹമ്മദ് അമീന് സമാപനം നിര്‍വഹിച്ചു. ശാക്കിര്‍ ഇൽയാസ് ഖിറാഅത്ത് നടത്തി. അര്‍ഷദ് വാണിയമ്പലം അവതാരകനായി. മുഹമ്മദ് സിനാന്, കബീർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.