ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) നേതൃത്വത്തിൽ പത്തനംതിട്ട മാർതോമ ഹൈസ്കൂൾ 1989-90 ബാച്ചിലെ പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ നിർമിച്ച ഭവനത്തിെൻറ താക്കോൽ കൈമാറി.
പത്തനംതിട്ട കടമ്മനിട്ട കല്ലേലി മുളന്തറ ലക്ഷംവീട് കോളനിയിലെ തുളസി എന്ന വിധവക്കാണ് ജിദ്ദയിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) ഭവനം കൈമാറിയത്. നാരങ്ങാനം പഞ്ചായത്ത് പ്രസിഡൻറ് മിനി സോമരാജനാണ് താക്കോൽ കൈമാറിയത്.
ഇടിഞ്ഞുവീഴാറായ വീട്ടിൽ കഴിഞ്ഞിരുന്ന തുളസിക്ക് മറ്റാരുടെയും സഹായമില്ലാത്ത സാഹചര്യത്തിൽ സ്വന്തം നാട്ടുകാരനും പി.ജെ.എസ് വെൽെഫയർ കമ്മിറ്റി അംഗവുമായ മാത്യു തോമസിനെ സമീപിക്കുകയും തുടർന്ന് പി.ജെ.എസ് ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു. മാത്യു തോമസ്, സന്തോഷ് കടമ്മനിട്ട എന്നിവരുടെ മേൽനോട്ടത്തോടൊപ്പം ഭാരവാഹികളായ പ്രസിഡൻറ് ജയൻ നായർ പ്രക്കാനം, അലി തേക്കുതോട്, ജോസഫ് വർഗീസ് വടശേരിക്കര, അയൂബ്ഖാൻ പന്തളം, സന്തോഷ് കെ. ജോൺ, മനോജ് മാത്യുഅടൂർ എന്നിവർ വീടിെൻറ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.