മധ്യപൗരസ്​ത്യ മേഖലയിലെ ഏറ്റവും വലിയ മാധ്യമ സമ്മേളനത്തിന്​ നാളെ റിയാദിൽ​ തുടക്കം

റിയാദ്​: ‘സൗദി മീഡിയ ഫോറം 2024’ എന്ന മധ്യപൗരസ്​ത്യ മേഖലയിലെ ഏറ്റവും വലിയ മാധ്യമസമ്മേളനത്തിന്​ തിങ്കളാഴ്​ച തുടക്കമാവും. മൂന്നാമത്​ സൗദി മീഡിയ ഫോറത്തിന്​ ആതിഥേയത്വം വഹിക്കാനുള്ള എല്ലാ ഒരുക്കവും റിയാദിൽ പൂർത്തിയായി. സൗദി ജേണലിസ്​റ്റ്​ അസോസിയേഷനുമായി സഹകരിച്ച്​ റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷനാണ്​ സമ്മേളനം സംഘടിപ്പിക്കുന്നത്​. മൂന്ന്​ ദിവസം നീണ്ടുനിൽക്കുന്നതാണ്​ പരിപാടികൾ. ഒന്നും രണ്ടും പതിപ്പുകൾക്കുണ്ടായ വിജത്തി​ന്‍റെ തുടർച്ചയായാണ്​ മൂന്നാം പതിപ്പ്​ സംഘടിപ്പിക്കുന്നത്​. ഇത്തവണ വ്യത്യസ്​തവും സമ്പന്നവുമായ പരിപാടികളാണ്​ ഒരുക്കിയിരിക്കുന്നത്​.

മാധ്യമ മേഖല ഉൾപ്പെടെ എല്ലാ തലങ്ങളിലും ലോകം സാക്ഷ്യം വഹിക്കുന്ന മാറ്റത്തിന്‍റെ വെളിച്ചത്തിൽ സൗദി മാധ്യമ വ്യവസായത്തെ വികസിപ്പിക്കുന്നതിനും അതിന്‍റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കണ്ടെത്തുന്നതിനുമുള്ള സമ്മേളനത്തി​ന്‍റെ പ്രാധാന്യവും പങ്കും ഉയർത്തിക്കാട്ടുന്നതാണ്​ ഇത്തവണത്തെ ഫോറം പരിപാടികൾ. നിക്ഷേപ അവസരങ്ങൾക്കായി ഊർജസ്വലവും ഫലപ്രദവുമായ ഒരു സമൂഹത്തെ സൃഷ്​ടിക്കുക, മാധ്യമ മേഖലയിലെ പ്രാദേശികവും അന്തർദേശീയവുമായ അനുഭവങ്ങൾ കൈമാറുക, മീഡിയ ഫോറം വഴി മാധ്യമങ്ങളിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കുക, പ്രാദേശിക, അന്തർദേശീയ മാധ്യമ അനുഭവങ്ങൾ ഉയർത്തിക്കാണിക്കുക, എല്ലാ പ്രാദേശിക അന്തർദേശീയ മാധ്യമ സ്ഥാപനങ്ങളുമായി ആശയവിനിമയത്തി​െൻറ പാലങ്ങൾ നിർമിക്കുകയും സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവ ലക്ഷ്യങ്ങളിലുൾപ്പെടും. സൗദി മാധ്യമ വ്യവസായത്തി​ന്‍റെ ഗുണനിലവാരം ഉയർത്തുന്നതിനും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മാധ്യമ വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾക്കൊപ്പം മുന്നേറുന്നതിനും ഫോറം സംഭാവന ചെയ്യുമെന്നാണ്​ വിലയിരുത്തൽ.

2000ഒാളം മാധ്യമ വിദഗ്​ധർ, ഗവേഷകർ, മാധ്യമ സ്ഥാപനങ്ങൾ എന്നിവർ സമ്മേളനത്തിൽ പ​​ങ്കെടുക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മാധ്യമ മേഖലയിലെ വിവിധ വിഷയങ്ങളിൽ 30 സെഷനുകളും 25 പ്രത്യേക ശിൽപശാലകളും ഫോറത്തിലുണ്ടാകും. വിവിധ മേഖലകളിൽ അനുഭവപരിചയവും കഴിവുമുള്ള ഒരു കൂട്ടം വിദഗ്ധരും അക്കാദമിക് വിദഗ്ധരും പ്രാക്ടീഷണർമാരും ഇതിൽ വിഷയം അവതരിപ്പിക്കും.

കൂടാതെ സൗദി സർവകലാശാലകളിൽ നിന്നുള്ള ഡസൻ കണക്കിന് മീഡിയ, കമ്യൂണിക്കേഷനിൽ പഠനം നടത്തുന്ന വിദ്യാർഥികളും മേളയുടെ ഭാഗമാകും. ഫോറത്തി​ന്‍റെ ഭാഗമായി ഫ്യൂച്ചർ ഓഫ് മീഡിയ (ഫോമെക്​സ്​) എന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്​. മാധ്യമ വ്യവസായത്തിലെ ആധുനിക അനുഭവങ്ങളാണ്​ പ്രദർശിപ്പിക്കുന്നത്​. മധ്യപൗരസ്​ത്യ മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രദർശന പരിപാടിയായിരിക്കും ഇത്​. കൂടാതെ അവാർഡ്​ വിതരണം, ആദരിക്കൽ തുടങ്ങി വിവിധ പരിപാടികളും ഫോറത്തിലുണ്ടാകും.

Tags:    
News Summary - The largest media conference in the Middle East will begin tomorrow in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.