ബുറൈദ: വർഷങ്ങളായി നിയമക്കുരുക്കിൽ അകപ്പെട്ട മലപ്പുറം സ്വദേശി മുഹമ്മദ് റഫീഖിന് ഖസീം പ്രവാസിസംഘം തുണയായി. ഇദ്ദേഹം അൽ ഖസീമിലെ ഉനൈസയിൽ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിചെയ്തുവരുകയായിരുന്നു. ഇതിനിടെ സ്ഥാപനത്തിെൻറ പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് നിയമക്കുരുക്കിൽ അകപ്പെടുകയായിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട ഖസീം പ്രവാസിസംഘം കേന്ദ്ര ജീവകാരുണ്യവിഭാഗം വിവരങ്ങൾ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപെടുത്തുകയും സൗദിയിലെ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം ഖസീം പ്രവാസിസംഘം ഉനൈസ ഏരിയ കമ്മിറ്റി പ്രവർത്തകരായ നൗഷാദ്, മനാഫ്, ഉമർ, ഗഫൂർ എന്നിവർ ചേർന്ന് വിമാന ടിക്കറ്റ് ഉൾപ്പെടെ യാത്രാരേഖകളും ധനസഹായവും കൈമാറി.
മുഹമ്മദ് റഫീക്ക് ബുധനാഴ്ച നാട്ടിലേക്ക് പുറപ്പെട്ടു. കേന്ദ്ര ജീവകാരുണ്യവിഭാഗം കൺവീനർ നൈസാം തൂലിക, സാമൂഹികപ്രവർത്തകൻ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് നിയമസഹായങ്ങൾ നൽകി നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.