ഖ​സീം പ്ര​വാ​സി സം​ഘം ബു​റൈ​ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ളം മി​ഷ​ൻ കു​ടും​ബ സം​ഗ​മ വേ​ദി​യി​ൽ കു​ടും​ബ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ

ബുറൈദയിൽ മലയാളം മിഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു

ബുറൈദ: ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ മലയാളം മിഷൻ കുടുംബ സംഗമവും കുടുംബവേദി രൂപവത്കരണവും സംഘടിപ്പിച്ചു. ഖസീം പ്രവാസി സംഘം ജനറൽ സെക്രട്ടറി പർവീസ് തലശ്ശേരി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം മലയാളം മിഷൻ പ്രവർത്തനങ്ങൾ കുറിച്ച് വിശദീകരിച്ചു. റഷീദ് മൊയ്‌തീൻ, മനാഫ് ചെറുവട്ടൂർ, ബാബു കിളിമാനൂർ എന്നിവർ സംസാരിച്ചു.

കുടുംബവേദി ഭാരവാഹികളായി സുൽഫിക്കർ അലി മുളവന (രക്ഷാധികാരി), അജീന മനാഫ് (പ്രസി.), അനിത ഷാജി, അശോക് ഷാ ബാദുഷ (വൈ. പ്രസി.) ഫൗസിയ ജമാൽ (സെക്ര.), സജേഷ് പാച്ചീരി മഠത്തിൽ, റാഫിയത്ത് (ജോ. സെക്ര.), സോഫിയ സൈനുദ്ദീൻ (ട്രഷ.), സ്മിത കോശി (ജീവകാരുണ്യ കൺ.) എന്നിവരെയും നിർവാഹക സമിതി അംഗങ്ങളായി സുലക്ഷണ, പ്രീത സജേഷ്, ജിൻസി, ജയലക്ഷ്മി, ദീപ, മഞ്ജു അജി മണിയാർ എന്നിവരെയും തെരഞ്ഞെടുത്തു. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അരങ്ങേറി. നൈസാം തൂലിക സ്വാഗതവും ഫൗസിയ ജമാൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - The Malayalam Mission organized a family meeting in Buraida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.