റിയാദ്: 'ഗൾഫ് മാധ്യമം' ദിനപത്രത്തിെൻറ പുതിയ സംരംഭമായ 'മീ ഫ്രണ്ട് ആപ്പ്' കൺസെപ്റ്റ് ലോഞ്ചിങ് നിർവഹിച്ചു. ബിസിനസ് ഡയറക്ടറി, ക്ലാസിഫൈഡ് പരസ്യങ്ങൾ, ഇഷ്ടാനുസൃത വാർത്തകൾ, ഹെൽപ് ലൈൻ തുടങ്ങിയ വിവിധ സേവനങ്ങൾ അതത് സമയങ്ങളിൽ തന്നെ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിൽ ലഭ്യമാക്കുന്ന നൂതന ഉപഭോക്തൃസൗഹൃദ ആപ്ലിക്കേഷനാണ് 'മീ ഫ്രണ്ട്' ആപ്പ്.
എന്താവശ്യത്തിനും വിളിപ്പുറത്തുള്ള ഒരു സുഹൃത്തിനെ പോലെ പ്രവാസിക്ക് ഉപകാരപ്രദമാണ് ഈ ആപ്ലിക്കേഷൻ. സൗദി അറേബ്യയിലാണ് ആദ്യം പ്രവർത്തനമാരംഭിക്കുന്നത്. പിന്നീട് മറ്റ് ഗൾഫ് രാജ്യങ്ങളിലും പ്രവർത്തന മേഖല വിപുലീകരിക്കും. ഗൾഫ് മാധ്യമം ഡിജിറ്റൽ പതിപ്പ് ഈ ആപ്ലിക്കേഷനിൽ വളരെ സുഗമമായി വായിക്കാൻ കഴിയും.
ഹൈപർമാർക്കറ്റുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, അവശ്യ സേവനങ്ങൾ എന്നിവയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും എക്സിക്ല്യുസീവ് ഓഫറുകളും യഥാസമയം ഈ ആപ്പിലൂടെ അറിയാനാവും.
റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ ഗൾഫ് മാധ്യമവും ഇന്ത്യൻ എംബസിയും ചേർന്ന് നടത്തിയ 'മെമ്മറീസ് ഓഫ് ലജൻഡ്സ്' സംഗീത നിശയിൽ 'മീ ഫ്രണ്ട്' ആപ്പിെൻറ ആശയം വെളിപ്പെടുത്തുന്ന കൺസെപ്റ്റ് ലോഞ്ചിങ് റിയാദ് ചേമ്പർ ഓഫ് കോമേഴ്സിലെ ഇൻറർനാഷനൽ കോഓപറേഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മൻസൂർ ഷാഫി അൽഅജ്മി നിർവഹിച്ചു. 'ഗൾഫ് മാധ്യമം' മിഡിലീസ്റ്റ് ഡയറക്ടർ സലീം അമ്പലൻ, റീജനൽ മാനേജർ സലീം മാഹി, പ്രൊഡക്ട് ഹെഡ് ഇംറാൻ ഹുസൈൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.