മക്ക-ത്വാഇഫ് അൽഹദ റോഡ് താൽക്കാലികമായി അടച്ചു

മക്ക: കനത്ത മഴയെ തുടർന്ന് മക്ക - ത്വാഇഫ് റൂട്ടിൽ അൽഹദ റോഡ് താൽക്കാലികമായി അടച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. ഇതോടെ ഈ റോഡിൽ ഇരു വശങ്ങളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ മറ്റു റോഡ് മാർഗം സഞ്ചരിക്കണമെന്ന് അധികൃതർ അറിയിച്ചു. ത്വാഇഫ് ഉൾപ്പെടുന്ന മക്ക പ്രവിശ്യയിൽ ഇടിയോടു കൂടിയ കനത്ത മഴ വരുംദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Tags:    
News Summary - The Mecca-Ta'if Al-Hada road has been temporarily closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.