ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഫുട്ബാള്‍ ക്ലബുകളുടെ കൂട്ടായ്മയായ ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ (ഡിഫ) പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ പേരും പെരുമയും നൽകിയിരുന്ന ലോഗോക്ക് മാറ്റം വരുത്തി പുതിയത് പുറത്തിറക്കി. ദമ്മാം റോസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഹയർ ബോർഡ് അംഗം അൻവർ സാദത്ത് ലോഗോ പ്രകാശനം ചെയ്തു.
സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസ കായികലോകത്തിന് ഡിഫയുടെ നേതൃത്വവും പ്രവർത്തനങ്ങളും കഴിഞ്ഞ കാലങ്ങളിൽ മാതൃകയാണെന്നും പുതിയ വർഷത്തിൽ ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ദേശീയ-സാംസ്കാരിക പൈതൃകങ്ങളെ സമന്വയിപ്പിക്കുന്ന പുതിയ ലോഗോക്ക് കീഴിൽ കൂടുതൽ യശസ്സാർന്ന പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഡിഫ പ്രസിഡൻറ് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു. ‘ഡിഫ’ക്ക് കീഴിൽ നടന്ന ടൂര്‍ണമെൻറുകളില്‍ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടി 25ാം വാർഷികം ആഘോഷിക്കുന്ന ഖാലിദിയ്യ ക്ലബിനെ ആദരിച്ചു.
മുഴുവൻ ക്ലബുകള്‍ക്കും പുതുവർഷ ഉപഹാരം നൽകി. ചെയർമാൻ വിൽഫ്രഡ് ആൻഡ്രൂസ്, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, മുൻ പ്രസിഡൻറ് റഫീഖ് കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു. ഡിഫ ഭാരവാഹികളായ സഹീര്‍ മജ്ദാല്‍, നാസർ വെള്ളിയത്ത്, മൻസൂർ മങ്കട, മുജീബ് പാറമ്മൽ, റിയാസ് പറളി, മണി പത്തിരിപ്പാല, ശരീഫ് മാണൂർ, അസ്സു കോഴിക്കോട്, ജൗഹർ കുനിയിൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഖലീല്‍ പൊന്നാനി സ്വാഗതവും ട്രഷറര്‍ അഷ്റഫ് എടവണ്ണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.