മസ്കത്ത്: ഒമാൻ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവെന്ന് കണക്കുകൾ. രാജ്യത്തെ വിമാനത്താവളങ്ങളായ മസ്കത്ത് അന്താരാഷ്ട്ര എയർപോർട്ട്, സലാല എയർപോർട്ട്, സോഹാർ എയർപോർട്ട്, ദുകം എയർപോർട്ട് എന്നിവയിലൂടെ ഈ വർഷം സെപ്റ്റംബർ അവസാനംവരെ രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനത്തിലധികം കുറവാണ് വന്നിട്ടുള്ളതെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിെൻറ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു.
കഴിഞ്ഞ വർഷം 39,08,289 യാത്രക്കാരുണ്ടായിരുന്നുവെങ്കിൽ ഈ വർഷം അത് 28,70,810 ആയാണ് ചുരുങ്ങിയിരിക്കുന്നത്. ഈ വർഷം സെപ്റ്റംബർ അവസാനംവരെ ഒമാനിലെ വിമാനത്താവളങ്ങളിലെ മൊത്തം വിമാനങ്ങളുടെ എണ്ണം 26,636 ആണ്. മസ്കത്ത് എയർപോർട്ട് വഴി 18,604 അന്താരാഷ്ട്ര വിമാനങ്ങൾ, സലാല എയർപോർട്ട്, സോഹാർ എയർപോർട്ട് എന്നിവിടങ്ങളിലൂടെയുള്ള 8,032 ആഭ്യന്തര വിമാനങ്ങളും ഇതിൽ ഉൾപ്പെടും.
കഴിഞ്ഞ വർഷം ഇക്കാലയളവിൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം, സലാല, സൊഹാർ, ദുകം എയർപോർട്ടുകളിലൂടെ ഇത് 32,693 വിമാനങ്ങളായിരുന്നു. 2021 സെപ്റ്റംബർ അവസാനംവരെ ഒമാനിലെ വിമാനത്താവളങ്ങളിലെ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഒന്നാമതെത്തി. ഇന്ത്യൻ യാത്രക്കാരുടെ എണ്ണം 82,162 ആണ്. ഇതിൽ 48,519 ആളുകൾ ഒമാനിൽ എത്തിയപ്പോൾ 33,643 ആളുകൾ പുറത്തേക്കു പോകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.