ജിദ്ദ: സൗദിയിൽനിന്ന് വിദേശികൾ പുറത്തേക്ക് പണം അയക്കുന്നത് വർധിച്ചെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം 19.3 ശതമാനം വർധനയുണ്ടായെന്നാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) റിപ്പോർട്ടിൽ പറയുന്നത്. 2020ൽ 149.6 ശതകോടി റിയാൽ രാജ്യത്തെ വിദേശികൾ പുറത്തേക്ക് അയച്ചതായാണ് കണക്ക്.
2019ൽ 125.5 ശതകോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം നാലാം പാദത്തിൽ അയച്ച പണത്തിെൻറ അനുപാതം 21.35 ശതമാനം വരെയെത്തി. അത് 39.45 ശതകോടി റിയാലായി ഉയർന്നു. 2019ൽ ഇതേ കാലയളവിൽ 32.51 ശതകോടി റിയാലായിരുന്നു. അേതസമയം, വിദേശത്തേക്ക് സൗദി പൗരന്മാരുടെ പണം ഒഴുകുന്നത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതിൽ 16.4 ശതമാനം കുറവുണ്ടായി. 48.57 ശതകോടി റിയാലാണ് സ്വദേശി പൗരന്മാരുടേതായി പുറത്തേക്ക് പോയത്. 2019ൽ ഇത് 58.1 ശതകോടി റിയാലായിരുന്നു. എന്നാൽ, കോവിഡ് സാഹചര്യത്തിലും നാട്ടിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിെൻറ അളവ് കൂടിയെന്നത് പ്രധാനമാണ്. നാലു വർഷത്തിനു ശേഷമാണ് വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ ഇത്ര വലിയ വർധനയുണ്ടായത്.
കോവിഡ് പ്രതിസന്ധിയുണ്ടായിട്ടും പ്രവാസികൾ പണം അയക്കുന്നത് കുത്തനെ കൂടുകയായിരുന്നു. കോവിഡ് പ്രത്യാഘാതത്തിനു പിന്നാലെ സൗദിയിൽനിന്ന് നാട്ടിലേക്ക് ഒന്നേകാൽ ലക്ഷം മലയാളികൾ മടങ്ങിയെന്നാണ് നോർക്കയുടെ കണക്ക്. 13 ലക്ഷത്തിലേറെ മലയാളികളാണ് സൗദിയിൽ ഉള്ളതെന്ന് എംബസി കണക്കുകൾ സൂചിപ്പിക്കുന്നു. നാട്ടിൽ പോയ ഒന്നേകാൽ ലക്ഷം പേരിൽ വലിയൊരു വിഭാഗത്തിന് ജോലി നഷ്ടമായിരുന്നു. ഇവരുടെ സർവിസ് ആനുകൂല്യം ഉൾപ്പെടെ തുകയും അയച്ചതിൽ ഉൾപ്പെടുന്നതായി ബാങ്കിങ് രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. സൗദി സെൻട്രൽ ബാങ്കിെൻറ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തിെൻറ രണ്ടാം പാതിയിലാണ് വിദേശത്തേക്ക് പണമയക്കുന്നത് വർധിച്ചത്. പ്രവാസികളിൽ വലിയൊരു പങ്കും ഇ-വാലറ്റുകളെ ആശ്രയിച്ചതും പണമിടപാട് നാട്ടിലേക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.