റിയാദ്: റിയാദ് സീസണിൽ ഇതുവരെ എത്തിയ സന്ദർശകരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. ഒരാഴ്ചക്കുള്ളിലാണ് സന്ദർശകരുടെ എണ്ണത്തിൽ പുതിയ റെക്കോഡ് കൈവരിച്ചതെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പറഞ്ഞു. എല്ലാ വർഷവും പൊതുജനങ്ങൾ കാത്തിരിക്കുന്ന സീസണിനോടുള്ള വലിയ അഭിനിവേശത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
ബോളിവാഡ് വേൾഡ്, കിങ്ഡം അരീന, ബോളിവാഡ് സിറ്റി, ദി വെന്യു, അൽസുവൈദി പാർക്ക് എന്നിവയുൾപ്പെടെ അഞ്ച് പ്രധാന മേഖലകൾ സീസണിൽ പ്രവർത്തിക്കുന്നു. ഈ വർഷം വർധിച്ചുവരുന്ന സന്ദർശകരെ ഉൾക്കൊള്ളുന്നതിന് ബോളിവാഡ് വേൾഡ് 30 ശതമാനം വിപുലീകരണത്തിന് സാക്ഷ്യം വഹിച്ചു.
സന്ദർശകരുടെ അനുഭവത്തിന് വ്യതിരിക്തമായ മാനങ്ങൾ ചേർത്ത നിരവധി പുതിയ ഇവന്റുകളും സൗദി അറേബ്യ, തുർക്കിയ, ഇറാൻ, ആഫ്രിക്ക, കോർഷെവൽ എന്നീ മേഖലകളും ചേർത്ത് അഞ്ച് പുതിയ മേഖലകളായി വർധിച്ചു. ഇതോടെ ലോകമെമ്പാടുമുള്ള മൊത്തം മേഖലകളുടെ എണ്ണം 22 ആയി. 300 റസ്റ്റാറന്റുകളും കഫേകളും 890ലധികം കടകളുണ്ടെന്നും ആലുശൈഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.