റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻറർ കമ്മിറ്റി വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. ദീർഘവീക്ഷണവും വികസന ചിന്തകളുമുള്ള മികച്ച ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹ്റു. അടിസ്ഥാന തലത്തിലും നയതന്ത്ര മേഖലയിലും നെഹ്റു നടപ്പാക്കിയ തീരുമാനങ്ങൾ മികച്ചതായിരുന്നു. കുട്ടികളെ ഏറെ ഇഷ്ടമുള്ള ചാച്ചാജി ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്ന് ഉറച്ചുവിശ്വസിച്ചിരുന്നു എന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ശിശുദിന പരിപാടികൾക്ക് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനി കടവ് അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള പരിപാടി ഉദ്ഘാടനം ചയ്തു. ഷംനാദ് കരുനാഗപ്പള്ളി ആമുഖ ഭാഷണം നടത്തി. തടുർന്ന് കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി.
നൗഷാദ് ആലുവ, ബാലുക്കുട്ടൻ, സകീർ ദാനത്ത്, ഷുക്കൂർ ആലുവ, എം.ടി. അർഷാദ്, സുഗതൻ നൂറനാട്, സലാം ഇടുക്കി, ബഷീർ കോട്ടയം, തോമസ്, നവാസ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.