ജിദ്ദ: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹയും സൗദിയിലെ നെതർലൻഡ്സ് അംബാസഡർ ജാനറ്റ് ആൽബർഡയും ചർച്ച നടത്തി. ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് എത്തിയ അംബാസഡറെ സെക്രട്ടറി ജനറൽ സ്വീകരിച്ചു.
കൂടിക്കാഴ്ചയിൽ ഒ.ഐ.സിയും നെതർലൻഡ്സ് രാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ സാധ്യതകളും സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇദരുവരും ചർച്ച ചെയ്തു. പൊതുവെ ആശങ്കയുള്ള നിരവധി വിഷയങ്ങളും വിശുദ്ധ ഖുർആന്റെ പകർപ്പുകൾ അവഹേളിക്കുകയും കത്തിക്കുകയും ചെയ്ത കുറ്റകൃത്യങ്ങളും ഇരുപക്ഷവും ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.