ബുറൈദ: ഒ.ഐ.സി.സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷി അനുസ്മരണവും നേതാക്കൾക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധയോഗവും നടന്നു. പ്രസിഡൻറ് അബ്ദുറഹ്മാന് തിരൂര്‍, സെക്രട്ടറി പ്രമോദ് കുര്യന് കോട്ടയം എന്നിവർ സംസാരിച്ചു. രക്തസാക്ഷികളായ ഷുഹൈബ്, ശരത്ലാൽ, കൃപേഷ് എന്നിവര്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പിന്‍വാതിൽ നിയമനം അവസാനിപ്പിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ജോലി നല്കാൻ കേരള സർക്കാർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. നിരാഹാരസമരത്തിൽ ഏർപ്പെട്ടിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പില്‍, കെ.എസ്. ശബരിനാഥൻ എം.എൽ.എ എന്നിവര്‍ക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം കെ.എസ്.യു നടത്തിയ സമരത്തിനുനേരെയുണ്ടായ പൊലീസ് അതിക്രമം അപലപനീയമാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. രക്തസാക്ഷി അനുസ്മരണ പരിപാടിയുടെ ഭാഗമായി, കഷ്ടതയനുഭവിക്കുന്ന പ്രവാസികൾക്ക് ഒ.ഐ.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ആൻറണി പെരുമ്പാവൂര്‍, ജോ വയനാട്, സാക്കിർ കുറ്റിപ്പുറം, ജോജോ ചങ്ങനാശ്ശേരി, അസീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.