മക്ക: കോവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ ആരോഗ്യ പ്രവർത്തകരെ മക്ക ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ആദരിച്ചു. മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി, കിങ് ഫൈസൽ ആശുപത്രി, കിങ് അബ്ദുൽ അസീസ് ആശുപത്രി, ബിലാദ ആശുപത്രി, സെക്യൂരിറ്റി ഫോഴ്സ്, അൽനൂർ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവയിൽനിന്നുള്ള സ്റ്റാഫ് നഴ്സുമാരെയാണ് ആദരിച്ചത്. നിസാം കായംകുളം, ജെയ്സ് എന്നിവർ അടങ്ങുന്ന സമിതിയാണ് ഇവരെ തെരഞ്ഞെടുത്തത്.
കോവിഡ് ശക്തമായി ഉണ്ടായിരുന്ന സമയത്തുള്ള അനുഭവങ്ങൾ നിസ നിസാം, അൻസാർ എന്നിവർ വിവരിച്ചു. അഹമ്മദ് ജെസിൻ, ജുനൈബ് ആനിക്കാട്ടിൽ, ഹബീബ്, സീന ഹബീബ്, അൻസാർ, നദീർ, സിയാവുദ്ദീൻ, ജെയ്സ്, ഖൈസ്, മുഹമ്മദ് ജംഷീർ, മുഹമ്മദ് ശമീർ, നഹാസ് നസീർ, നിസ നിസാം, അൻസിയ നിഷാദ്, ശബാന ഷെരീഫ്, ജിഹാന രാജൻ, അജാഷ അലിയാർ, ശീമാ ചന്ദ്, ലെസ്ന, ശീമ നൗഫൽ, മജിദ സിറാജുദ്ദീൻ, മാരിയത് അബ്ദുൽ സലാം, ശമീറ നഫീസത്ത്, ലെസ്ന നാസർ എന്നിവർ എ.പി. കുഞ്ഞാലിഹാജി, ഷാനിയാസ് കുന്നിക്കോട്, റഷീദ് ബിൻസാഗർ എന്നിവരിൽനിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ഷാജി ചുനക്കര, സാക്കിർ കൊടുവള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.